മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കാനായി വിദ്യാർഥികൾ നീറ്റ് പരീക്ഷാഫലം പ്രവേശനപരീക്ഷാ കമ്മിഷണർക്ക് 21നകം സമർപ്പിക്കണം. www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണു സമർപ്പിക്കേണ്ടത്. നീറ്റ് യോഗ്യത നേടുകയും മെഡിക്കൽ കോഴ്സിലേക്ക്  അപേക്ഷ സമർപ്പിക്കാതിരിക്കുകയും ചെയ്തവർക്ക് 19 വരെ അപേക്ഷിക്കാം. 

എൻജിനീയറിങ്: ട്രയൽ അലോട്മെന്റ്  ഇന്ന് 
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ട്രയൽ അലോട്മെന്റ് ഇന്ന് വൈകിട്ട് 6ന് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ 19 രാവിലെ 10 വരെ പുനഃക്രമീകരിക്കാം. ഇതുവരെ ഓപ്ഷൻ റജിസ്ട്രേഷൻ നടത്താത്തവർ 19നു രാവിലെ 10നകം അപേക്ഷിക്കണം.