കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപരീക്ഷ ‘സെറ്റി’ന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) അപേക്ഷ 27 വരെ. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. റജിസ്ട്രേഷന് വെബ്സൈറ്റ്: www. http://lbscentre.kerala.gov.in പരീക്ഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപരീക്ഷ ‘സെറ്റി’ന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) അപേക്ഷ 27 വരെ. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. റജിസ്ട്രേഷന് വെബ്സൈറ്റ്: www. http://lbscentre.kerala.gov.in

പരീക്ഷാ ഘടന

ADVERTISEMENT

രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പിജി നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. ഇത്തരം 31 വിഷയങ്ങളിൽ നിന്ന് അർഹതയുള്ളത് തിരഞ്ഞെടുക്കാം.

ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 മൾട്ടിപ്പിൾ ചോയ്സ് ഒബ്‌ജക്ടീവ് ചോദ്യങ്ങൾ. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റുത്തരത്തിനു മാർക്ക് കുറയ്‌ക്കില്ല. സിലബസ് വെബ്‌സൈറ്റിലുണ്ട്.

മിനിമം മാർക്ക് താഴെക്കാണുന്ന ക്രമത്തിലുണ്ടെങ്കിൽ മാത്രമേ അധ്യാപകയോഗ്യത ലഭിക്കൂ.

∙ ജനറൽ: ഓരോ പേപ്പറിനും 40 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48 %.

ADVERTISEMENT

∙ പിന്നാക്കം: ഓരോ പേപ്പറിനും 35 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45 %.

∙ പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40 %.

ആർക്കെല്ലാം എഴുതാം?

ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ പിജിയും ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനിലെ എംഎസ്‌സി എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 50 % മാർക്കോടെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിൽ എംഎയും ബിഎ‍‍ഡും ഉള്ളവർക്കും അപേക്ഷിക്കാം..

ADVERTISEMENT

അറബിക്, ഹിന്ദി, ഉർദു, ബയോടെക്നോളജി എന്നിവയിൽ വിശേഷവ്യവസ്ഥകളുണ്ട്. ആന്ത്രപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും, ബിഎഡ്‌ നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്‌ക്കു തയാറെുടുക്കുന്നവർക്കും അപേക്ഷിക്കാം. ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്കു 5 % മാർക്കിളവുണ്ട്. 

അപേക്ഷാരീതിയടക്കം വിശദാംശങ്ങൾക്കു വെബ്സൈറ്റ് നോക്കാം. http://lbsedp.lbscentre.in/setjul19/SET_July_2019.pdf എന്ന ലിങ്കിൽ പ്രോസ്പെക്ടസുണ്ട്.