ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ് ആദ്യ ബാച്ചിന്റെ ബിരുദ ദാനം എപിജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ  വൈസ് ചാൻസലർ ഡോ. കുഞ്ചറിയ പി ഐസക് ഉദ്ഘാടനം ചെയ്തു.  2015 ൽ ആരംഭിച്ച ആദ്യ ബാച്ചിൽ ക്യാംപസ് പ്ലേസ്‌മെന്റിനു യോഗ്യത ഉണ്ടായിരുന്ന 86 % വിദ്യാർഥികൾക്കും മികച്ച തൊഴിൽ അവസരങ്ങൾ ലഭിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ചു നാലു വർഷങ്ങൾക്കകം കോളജിന് ജെസിഐ ബെസ്റ്റ് ക്യാംപസ് അവാർഡിൽ മുതൽ ഈ വർഷത്തെ സാഗി സംസ്ഥാന അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. ആദ്യ ബാച്ച് യൂണിവേഴ്സിറ്റി 8 ാം സെമസ്റ്റർ റിസൾട്ടിൽ സെൽഫ് ഫൈനാൻസിങ് കോളേജുകളിൽ 5 ാം സ്ഥാനത്തും, കെടിയുവിനു കീഴിലുള്ള എല്ലാ കോളേജുകളിലും 13-ാം സഥാനത്തും എത്തി. 

കോളജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റ് തുടർച്ചയായി രണ്ടാം തവണയും 100% വിജയത്തോടെ യൂണിവേഴ്സിറ്റിയിൽ ഒന്നാമതെത്തി.  അക്കാദമിക് മികവിനു പുറമെ മറ്റുമേഖലകളിലും മികവു പുലർത്തിയ എല്ലാ വിദ്യാർഥികളേയും ഡോ. കുഞ്ചറിയ വേദിയിൽ അനുമോദിച്ചു. കോളേജ് പേട്രൺ ജോർജ് മാത്യു, ചെയർപേഴ്സൺ മറിയാമ്മ ജോർജ്, ഡയറക്ടർ ഡോ.കെ. ജി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. സന്തോഷ് പി. മാത്യു, ഡീൻ ഡോ. ജോൺ വി. കുര്യയൻ എന്നിവർ സംസാരിച്ചു.