ഇന്ത്യയിലും വിദേശത്തും യുവാക്കൾക്ക് ഏറ്റവും കൂടുതൽ ഒഴിവുകളും ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിൽ മേഖലകളിൽ ഒന്നാണ് ഷിപ്പ് ആന്റ് റിഗ്ഗർ ടെക്നോളജി മേഖല. ഈ മേഖലയിൽ മികവ് തെളിയിച്ച ജോലിക്കാരെ ലഭിക്കാത്ത സ്ഥിതി വിശേഷമാണ് സ്വദേശത്തും വിദേശത്തും ഇപ്പോൾ ഉള്ളത്. കാരണം എന്തെന്നാൽ ഷിപ്പ് ടെക്നോളജിയുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ് എന്നതാണ്. ഇന്ത്യയിൽ അമ്പതിനായിരം രൂപ വരേയും, വിദേശത്ത് ഒരു ലക്ഷത്തിന് മുകളിലും ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ശമ്പളം ലഭിക്കാറുണ്ട്. 

ഷിപ്പ് ടെക്നോളജി മേഖലയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ ഒരു കോഴ്സ് മാത്രം പഠിച്ചവർക്ക് ഒരു മേഖലയിൽ മാത്രമല്ല, നിരവധി മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കും എന്നതാണ്. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോകത്തെമ്പാടുമുള്ള യാത്രാ കപ്പലുകളിലും, വ്യാപാര കപ്പലുകളിലും ഉയർന്ന ജീവിത നിലവാരത്തോട് കൂടി ജോലി ചെയ്യുവാൻ സാധിക്കുന്നു എന്നതിന് പുറമേ കപ്പലുകള്‍ നിർമ്മിക്കുന്ന ഷിപ്യാർഡുകൾ, കപ്പലുകൾ റിപ്പയർ ചെയ്യുന്ന ഷിപ്യാർഡുകൾ, ഗ്യാസ് കാരിയറുകൾ, കണ്ടെയ്നറുകൾ, ടെർമിനലുകൾ, ഓഫ്ഷോർ പ്ലാറ്റ്ഫോമുകൾ, ഓയിൽ റിഗുകൾ, ഷിപ്പ് റിഗ്ഗർ, മറൈൻ റിഗ്ഗർ, റിഗ്ഗ് ബിൽഡർ, ക്രെയിൻ ഓപ്പറേറ്റർ, ഓയിൽ കമ്പനികൾ, ഡ്രഡ്ജിങ് കോർപ്പറേഷനുകൾ, ഷോർ ബേസ്ഡ് ഇൻഡ സ്ട്രികൾ, ഫിഷിങ് ബോട്ടുകളുടെ ഓപ്പറേഷനും മെയിന്റനൻസും, ഫയർ ആന്റ് സേഫ്റ്റി, റഫ്രിജറേഷൻ മേഖലകൾ, എയർ കണ്ടീഷൻ മേഖലകൾ, ലെയ്ത്ത് വർക്ക്, ഗ്യാസ് കട്ടിങ്, ഇലക്ട്രീഷ്യൻ, വിവിധ കമ്പനികളിൽ മെക്കാനിക്കൽ ഫിറ്റർ, ഗ്യാസ് വെൽഡർ, ആർക്ക് വെൽഡർ തുടങ്ങി 25 ലധികം വിവിധ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും ഉയർന്ന തസ്തികകളിൽ ഉയർന്ന ശമ്പളത്തിൽ തൊഴിലവസരങ്ങൾ ലഭിക്കും. 

ഒരു കോഴ്സ് മാത്രം പഠിച്ചാൽ ഇത്രയധികം മേഖല കളിൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന ഒരു കോഴ്സ് വളരെ ചുരുക്കമാണ്. 10/+2/ ഡിഗ്രി/ തത്തുല്ല്യ യോഗ്യതയുള്ളവർക്ക് ഈ കോഴ്സിന് േചർന്ന് പഠിക്കാൻ സാധിക്കും. കോഴ്സ് കഴിഞ്ഞാലുടൻ ഒരു തൊഴിലാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഷിപ്പ് ടെക്നോളജിയുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുന്നത് വിദ്യാർഥികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.