മാത്തമാറ്റിക്‌സ് എംഎസ്‌സിക്കു പഠിക്കുന്ന സമർഥരായ കുട്ടികൾക്ക് 2 വർഷക്കാലം 6000 രൂപ പ്രതിമാസ സ്‌കോളർഷിപ്പിന് കേന്ദ്രസർക്കാരിലെ എൻബിഎച്ച്എം സൗകര്യമൊരുക്കിയിരിക്കുന്നു. NBHM: National Board for Higher Mathematics, Department of Atomic Energy, Anushakti Bhavan, CSM Marg, Mumbai – 400 001; ഫോൺ: 022-22022533; ഇമെയിൽ: msnbhm@dae.gov.in; വെബ്:  www.nbhm.dae.gov.in.

60% മാർക്കോടെ മാത്‌സ് ബിഎസ്‌സി അഥവാ 50% മാർക്കോടെ മാത്‌സ് ഓണേഴ്‌സ് ജയിച്ചവർ അഥവാ 60% മാർക്കോടെ  5 വർഷ ഇന്റഗ്രേറ്റഡ് മാത്‌സ് മാസ്റ്റേഴ്സിന്റെ മൂന്നോ നാലോ വർഷം പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷിക്കാം. എംഎസ്‌സി ഒന്നാം വർഷം 60% മാർക്കുള്ള രണ്ടാം വർഷക്കാർക്ക് ഒരു വർഷത്തേക്ക് കിട്ടും. 5 വർഷ ഇന്റഗ്രേറ്റഡുകാർക്ക് അവസാന രണ്ടു വർഷവും.

ഒക്ടോബർ 19ന് കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന എഴുത്തുപരീക്ഷയും തുടർന്നുള്ള ഇന്റർവ്യൂവും ആധാരമാക്കിയാണ് സിലക്‌ഷൻ. ഓരോ മേഖലയിലും ഒരു ഇന്റർവ്യൂ കേന്ദ്രമേ ഉണ്ടാവൂ. https://nbhmscholarships.in എന്ന സൈറ്റിൽ 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 300 രൂപയും കലക്‌ഷൻ ചാർജും അടയ്ക്കണം. വിലാസം: Prof. K. N. Raghavan, The Institute of Mathematical Sciences, CIT Campus, Taramani, Chennai - 600 113; ഇ–മെയിൽ : knr@imsc.res.in.