രാജ്യരക്ഷാവകുപ്പിന്റെ ഭാഗമായ ഡിആർഡിഒ, ചില വിശേഷശാഖകളിൽ  ബിടെക് / എംടെക് പഠിക്കുന്ന പെൺകുട്ടികൾക്ക് 3,72,000 രൂപ വരെ മൊത്തം സ്കോളർഷിപ് നൽകും. 

പഠനശാഖകൾ : എയറോസ്പേസ്  / എയ്റോനോട്ടിക്കൽ  / സ്പേസ്  / എയർക്രാഫ്റ്റ് എൻജിനീയറിങ് അഥവാ റോക്കട്രി  / ഏവിയോണിക്സ്.

വെബ് സൈറ്റുകൾ: www.drdo.gov.in / www.rac.gov.in

1. ബിടെക് : പരമാവധി 1,20,000 രൂപ ക്രമത്തിൽ നാലു വർഷം. ജെഇഇ മെയിൻ സ്കോർ നോക്കി സിലക്‌ഷൻ. 20 പേർക്കു സഹായം. ബിടെക് പ്രവേശനം നേടിയിരിക്കണം. 5 വർഷ ഇരട്ട / ഇന്റഗ്രേറ്റ്ഡ് പ്രോഗ്രാംകാർക്ക് ആദ്യ 4 വർഷം സ്കോളർഷിപ്.

2. എംടെക് : പരമാവധി 1,86,000 രുപ ക്രമത്തിൽ രണ്ടു വർഷം. ഗേറ്റ് സ്കോർ നോക്കി സിലക്‌ഷൻ. 10 പേർക്കു സഹായം. ബിടെക്കിന് 60% മാർക്ക് വേണം. എംടെക് പ്രവേശനം നേടിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനദിവസം പൂർണയോഗ്യത ഉണ്ടായിരിക്കണം. സേവനക്കരാറില്ല. പക്ഷേ ഫൈനൽ ഇയർ പ്രോജക്ട് നിർദേശാനുസരണം ഡിആർഡിഒ  / എയ്റോനോട്ടിക്കൽ റിസർച് & ഡവലപ്മെന്റ് ബോർഡ് ഫണ്ട് നൽകുന്ന ലബോറട്ടറിയിൽ ചെയ്യണം. പഠനകാലത്ത് പരീക്ഷകളെല്ലാം 70% മാർക്ക് / തുല്യഗ്രേഡ് നേടി ജയിക്കണം. മികവു കുറഞ്ഞാൽ സ്കോളർഷിപ് നിർത്തും.  മറ്റു സ്കോളർഷിപ് വാങ്ങരുത്. ഇ–മെയിൽ : ardb@hqr.drdo.in.

ഐഐടികളിൽ എയറോസ്പേസ് എംടെക് പ്രവേശനത്തിന് അതേ വിഷയം ബിടെക് തലത്തിൽ പഠിച്ചിരിക്കണമെന്നില്ല. മെക്കാനിക്കൽ, ഓട്ടോ, പ്രൊഡക്‌ഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കട്രോണിക്സ് തുടങ്ങിയ ശാഖകളിലെ ബിടെക്കുകാർക്കും എംടെക് പ്രവേശനമുണ്ട്. ഗേറ്റ് സ്കോർ നേടിയിരിക്കണം.