സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലകളിൽ പ്രവർത്തിക്കുന്ന ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്, എംബിഎ, ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ, ഫാർമസി, നഴ്സിങ് കോളജുകളിലെ ട്യൂഷൻ ഫീയിലും ഹോസ്റ്റൽ ഫീ ഉൾപ്പെടെ മറ്റെല്ലാ ഫീസിലും ഈ വർഷം മുതൽ 5% വർധന ഉണ്ടാകും.

ബജറ്റ് പ്രഖ്യാപനം അനുസരിച്ചുള്ള വർധന നടപ്പാക്കാൻ എല്ലാ സർവകലാശാലകളോടും സർക്കാർ‍ നിർദേശിച്ചു. വിവിധ സർക്കാർ സേവനങ്ങളുടെ ഫീസും 5 % വർധിക്കും. സംസ്ഥാന ബജറ്റിനു തൊട്ടുപിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നടപ്പാകാതിരുന്ന വർധനയാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്.