കേരളത്തിൽ ബയോടെക്നോളജിയിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിടെക് പഠിക്കാൻ സൗകര്യമുണ്ടോ? ഉണ്ടെങ്കിൽ എവിടെ? 

നസീമ, പെരിന്തൽമണ്ണ

എ) ബയോടെക്നോളജി ബിടെക്:

1. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), കോഴിക്കോട്. പ്രവേശനം ജെഇഇ മെയിൻ ദേശീയ എൻട്രൻസ് പരീക്ഷ വഴി. വെബ്:  http://nitc.ac.in  & www.nta.ac.in/Engineeringexam

2. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മാള: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷ വഴി പ്രവേശനം. വെബ്: http://www.cee-kerala.org 

ബി) ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ ബിടെക്: ശ്രീചിത്തിരതിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം/ മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നെടുമങ്ങാട്/ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്, പാറ്റൂർ, മാവേലിക്കര. കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷ വഴി പ്രവേശനം.  

ഒരു കാര്യം കൂടി മനസ്സിൽ വയ്ക്കുക. ബയോടെക്നോളജിയിലോ സഹോദരശാഖയായ ബയോഇൻഫർമാറ്റിക്സിലോ ബാച്‍‌ലർ ബിരുദം മാത്രം നേടി പ്രഫഷനിൽ ഉയർച്ച നേടാൻ കഴിയില്ല. ഗവേഷണോന്മുഖ മേഖലകളായതിനാൽ മാസ്റ്റർ ബിരുദവും തുടർന്നു പിഎച്ച്ഡിയും നേടി പോസ്റ്റ്–ഡോക്ടറൽ ഗവേഷണത്തിനു തയാറായിരിക്കണം. എന്നല്ല, സ്വന്തം കരിയർ ഗവേഷണമാണെന്നു നിശ്ചയിച്ചവർക്കു പറ്റിയ പഠനമാർഗങ്ങളാണിവ.