കോട്ടയം ∙ മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്,  മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 റൈല ആരംഭിച്ചു. 26 , 27 തീയതികളിൽ കുട്ടിക്കാനം എംബിസി ക്യാംപസിലാണ് നേതൃത്വ പരിശീലന ക്ലാസ്. സംവിധായകനും നടനുമായ മേജർ രവി, മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, മലയാള മനോരമ സിനീയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മലയാള മനോരമ ലീഡർ റൈറ്ററും തിരക്കഥാകൃത്തുമായ കെ. ഹരികൃഷ്ണൻ, നാവിക സേന മുൻ എടിഎസ് ട്രെയിനർ കുര്യൻ കെ. കുര്യൻ, വ്യവസായി പിഡിജി കെ.എ. കുര്യാച്ചൻ, മോട്ടിവേഷനൽ ട്രെയിനർ ബാൻസൺ തോമസ് ജോർജ് എന്നിവർ ക്ലാസെടുക്കും.