അധ്യാപകരെ ഗുരുക്കന്മാർ എന്നാണു വിശേഷിപ്പിക്കാറ്. കുട്ടികളുടെ ജീവിതത്തിൽ അധ്യാപകര്‍ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ലോകത്തിൽ അധ്യാപകർക്ക് ഏറ്റവും നല്ല പേരു നൽകിയതു ഭാരതത്തിലാണ്. ഗുരു ഇംഗ്ലീഷ് ഭാഷയിൽ അധ്യാപകർക്കു പേരിട്ടതു ‘ടീച്ചർ’ എന്നാണ്.

ടൈ കെട്ടാൻ ശേഷിയുള്ളയാൾ എന്ന പ്രയോഗത്തിൽ നിന്നാ ണു ‘ടീച്ചർ’ ഉണ്ടായത്. വസ്ത്രധാരണത്തിൽ നിന്നാണ് ഈ പേരു വന്നത് എന്ന സൂചന വ്യക്തം. ലത്തീൻ  ഭാഷയിൽ അധ്യാപകർക്കു നൽകിയ പേര് ‘മജിസ്ട്രേറ്റ്’ എന്നായിരുന്നു. ഇൻസ്ട്രക്ഷൻസ് അഥവാ നിർദേശങ്ങൾ നൽകുന്ന ആൾ എന്നാണ് ഈ വാക്കിന്റെ അർഥം. ഗ്രീക്കുഭാഷയിൽ ‘‍ഡിഡ സ്കലോസ്’ എന്നാണ് അധ്യാപകരെ വിശേഷിപ്പിച്ചത്. അതാ യത്, ഒരു തിയറം നിർധാരണം ചെയ്യാൻ ശേഷിയുള്ള വ്യക്തി. തമിഴിലാണെങ്കിൽ  ‘വാധ്യാർ’ എന്നാണു വിളിക്കുന്നത്. വിദ്യ കൈവശമുള്ള ആൾ ഹിന്ദിയിൽ ‘അധ്യാപക്’ എന്നു വിളിച്ചു. സംസ്കൃതഭാഷയിലാണ് അധ്യാപകർക്ക് ഏറ്റവും നല്ല വാക്കു കൊടുത്തിരിക്കുന്നതെന്നു കാണാം– ഗുരു.

ഇരുട്ടു നീക്കി പ്രകാശം പരത്തുന്നയാളാണ് ഒരു ഗുരു. കുട്ടി യുടെ മനസ്സിലെ അജ്ഞാന അന്ധകാരത്തെ മാറ്റുന്നതു ഗുരുവാണ്. വേദവ്യാസൻ പറയുന്നു. ആദ്യ ഗുരു അമ്മയാണ്. രണ്ടാമത്തെ ഗുരു അച്ഛൻ. മൂന്നാമത്തേതു ഗുരുകുലത്തിലെ ഗുരുവര്യൻ. നാലാമത്തെ ഗുരുവിനെ പുരോഹിതനെന്നും ജ്യേഷ്ഠനെന്നും രണ്ടു രീതിയിൽ വ്യാഖ്യാനിച്ചു കാണുന്നു. അഞ്ചാമത്തെ ഗുരു ഭർത്താവും. 

മനുഷ്യന് അദ്യ അറിവുകൾ ലഭിക്കുന്നത് അമ്മയിൽ നിന്നാണ്. അമ്മ നൽകുന്ന അറിവിന്റെ അടിത്തറയിൽ നിന്നു മാത്രമേ ഏതു വലിയ വിജ്ഞാനഗോപുരവും പടുത്തുയർ ത്താൻ കഴിയൂ. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നു കുട്ടിയെ പഠിപ്പിക്കുന്നത് അച്ഛനാണ്. ‘മാൻ ഈസ് എ സോഷ്യൽ അനിമൽ നോട്ട് വൈൽഡ് അനിമൽ’ എന്ന അരിസ്റ്റോട്ടിലിന്റെ വാക്യം സുപ്രസിദ്ധമാണ്. വിദ്യാലയത്തിൽ അറിവു പകരുന്ന ഗുരുക്കന്മാരെപ്പറ്റിയാണു മൂന്നാമതു പറയു ന്നത്. സംസ്കാരവും മാന്യതയും സദാചാരനിഷ്ഠയും പുലർ ത്തേണ്ടതു മനുഷ്യന്റെ കടമയാണ്. ഇങ്ങനെയുള്ള വ്യക്തി കളെ സൃഷ്ടിക്കേണ്ട ചുമതല ആധ്യാത്മികാചാര്യന്മാർക്കും പുരോഹിതർക്കും ജ്യേഷ്ഠന്മാർക്കും ഉള്ളതാണ്. ടിവിയിൽ ഒരു പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? അനിയൻ ചോദിക്കുന്നു. ചേട്ടാ അച്ഛൻ അറിഞ്ഞാലോ? അവിടെ ജ്യേഷ്ഠൻ അനിയനു നേർവഴി ഉപദേശിക്കുകയാണ്. വളർന്നു വരുന്ന കുട്ടിക്ക് ഏറ്റവും നല്ല ഗുരുക്കന്മാരെ ലഭിക്കാൻ ഇടയാവുകയാണെങ്കിൽ അവൻ കുടുംബത്തിനും സമൂഹത്തിനും ഗുണം പകരുന്ന വ്യക്തിയായി മാറുമെന്നുറപ്പ്. മഹാഭാരതത്തിലെ ദുശ്ശാസനൻ എന്ന കഥാപാത്രത്തെ കേട്ടിട്ടില്ലേ? എങ്ങനെ ഈ പേരു വന്നെ ന്ന് ആലോചിച്ചിട്ടുണ്ടോ? തെറ്റായ രീതിയിലുള്ള ശാസനം കിട്ടിയ ആൾ എന്ന നിലയ്ക്കാണ് ഈ പേരുണ്ടായത്. ദുശ്ശാ സനന്റെ അമ്മ ഗാന്ധാരി തന്റെ ഭർത്താവ് ധൃതരാഷ്ട്രര്‍ അന്ധ നായതിനാൽ അദ്ദേഹത്തെപ്പോലെ കണ്ണുകെട്ടി ജീവിക്കുക യാണ്. കാഴ്ചയുള്ള അമ്മ കണ്ണുതുറന്നു മക്കൾക്കു നല്ല വഴിയോതുവാൻ ബാധ്യസ്ഥയായിരുന്നു. ദുര്യോധനും ദുശ്ശാ സനനുമൊക്കെ അമ്മയിൽ നിന്ന് അറിവു കിട്ടേണ്ടവരായിരു ന്നു. ആ ധർമം ശരിയായി നിർവഹിക്കപ്പെടാത്തതുകൊണ്ടാണ് ഒരു ജനതയുടെ മുഴുവൻ ശാപമായി അവർ മഹാഭാരതകഥ യിൽ മാറുന്നത്. സുകന്യയുടെ കഥയും പ്രശസ്തമാണ്. ഭർത്താവ് അന്ധനാണ്. എന്നാൽ അദ്ദേഹത്തിന്റെ കാതും കണ്ണുമായി അവൾ വർത്തിക്കുന്നു. ഓരോ ചുമതലയും ഉത്തര വാദിത്തങ്ങളും ഏറ്റെടുത്തു ചെയ്യുന്നു. അജ്ഞതയുടെ ശകല ങ്ങൾ ഓരോന്നായി നല്ല വഴിയും വെളിച്ചവും പകരുന്ന ഗുരുക്ക ന്മാരെയാണ് കുട്ടികൾക്കു മാത്രമല്ല. നല്ല പൗരസമൂഹത്തിനും ആവശ്യം. 

തയാറാക്കിയത്: ടി.ബി. ലാൽ