‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്. ന്യൂസീലൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം എടുത്തു പറയുന്ന കത്തിൽ ജസിൻഡയെ കേരളത്തിലേക്കു ക്ഷണിക്കുന്നുമുണ്ട്.

‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്. ന്യൂസീലൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം എടുത്തു പറയുന്ന കത്തിൽ ജസിൻഡയെ കേരളത്തിലേക്കു ക്ഷണിക്കുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്. ന്യൂസീലൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം എടുത്തു പറയുന്ന കത്തിൽ ജസിൻഡയെ കേരളത്തിലേക്കു ക്ഷണിക്കുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാർഥനകൾക്കു മേൽ തെറിച്ച വെടിയൊച്ചകളുടെ ചുവപ്പിനെ സ്നേഹത്താൽ തുടച്ചെടുത്ത ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഒരു കത്തെഴുതി; മസ്ജിദുകളുടെ നഗരമായ പൊന്നാനിയിലേക്ക്.. അവിടുത്തെ പത്താം ക്ലാസ് വിദ്യാർഥിനി അമാന അഷ്റഫിന്. ജസിൻഡയുടെ 39–ാം ജന്മദിനത്തിൽ അമാന അയച്ച കത്തിനുള്ള മറുപടി. 

കത്തിന് ഏറ്റവും താഴെ ജസിൻഡ എഴുതി, ‘നീവേയ്ക്ക് സുഖമാണ്. നന്ദി. അവൾ അതിവേഗം വളരുന്നു. സംസാരിച്ചു തുടങ്ങുന്നത് കേൾക്കുന്നത് മനോഹരമാണ്. ഇപ്പോൾ അവൾ കാണുന്നവരോടെല്ലാം ‘ഹായ്’ പറയും’. ഒന്നരവയസ്സുകാരി മകൾ നീവേയെക്കുറിച്ചുള്ള അമാനയുടെ സ്നേഹാന്വേഷണത്തിനുള്ള മറുപടിയാണ്. ഒരേ സമയം ന്യൂസീലൻഡിലെ ക്രൈസ്റ്റ്‌ചർച്ച് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള സങ്കടവും അതിജീവനത്തിന്റെ സന്തോഷവും കുടുംബജീവിതത്തിലെ രസങ്ങളും വിവരിക്കുന്ന കത്ത്. 

ADVERTISEMENT

ചേർത്തുപിടിച്ച കൈകളേ, ഇഷ്ടം!
‘ജസിൻഡ ആർഡേനിനെക്കുറിച്ച് വായിച്ചതെല്ലാം നല്ല വാർത്തളാണ്. കൈക്കുഞ്ഞുമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് മുതൽ, ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിംകൾക്കിടയിൽ തട്ടമിട്ടും അവരുടെ പ്രാർഥനകളിൽ പങ്കെടുത്തും വെറുപ്പിനെ തോൽപിച്ചുകളഞ്ഞ അവരുടെ നിലപാട് വരെ. ഒരുപാട് കാരണങ്ങളുണ്ട്, ആ ഇഷ്ടത്തിനു പിന്നിൽ’ – പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിനിയായ അമാന പറയുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചേർത്തു പിടിച്ച്, ‘നിങ്ങൾ ഞങ്ങൾ തന്നെയാണെന്നു’ പറഞ്ഞ മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. അതെക്കുറിച്ച് അമാന കത്തിൽ എഴുതിയത് ഇങ്ങനെ: ‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്. ന്യൂസീലൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം എടുത്തു പറയുന്ന കത്തിൽ ജസിൻഡയെ കേരളത്തിലേക്കു ക്ഷണിക്കുന്നുമുണ്ട്. 

അകലങ്ങളിലെ ഇഷ്ടമേ, നന്ദി!
ജസിൻഡയുടെ ജന്മദിനമായ ജൂലൈ 26ന് ആറു ദിവസം മുൻപാണു കത്തെഴുതിയത്. സാധാരണ തപാലിൽ അയച്ച കത്ത് 26 കഴിഞ്ഞാണ് എത്തിയിട്ടുണ്ടാവുക. ഒക്ടോബർ 1നു തന്നെ അമാന അഷ്റഫ്, ടി.കെ.ഹൗസ്, പൊന്നാനി, കേരള, ഇന്ത്യ 679583 എന്ന വിലാസത്തിലേക്കു ജസിൻഡ മറുപടി എഴുതി. ‘പ്രിയപ്പെട്ട അമാന, മനോഹരമായ കത്തിന് നന്ദി’ എന്നു പറഞ്ഞ് തുടങ്ങുന്ന കത്തിൽ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും കൃതജ്ഞത അറിയിക്കുന്നു.  ടൈപ്പ് ചെയ്ത കത്തിൽ ‘എഴുതിയതിന് ഒരിക്കൽകൂടി നന്ദി’ എന്ന് സ്വന്തം കൈപ്പടയിൽ എഴുതി. ‘ന്യൂസീലൻഡിന് കുറച്ചു മാസങ്ങൾ ഏറെ പ്രയാസമേറിയതായിരുന്നു; പ്രത്യേകിച്ചും ‍ഞങ്ങളുടെ മുസ്‌ലിം സമുദായത്തിന്. പക്ഷേ, അമാനയെപ്പോലുള്ളവരുടെ കത്തുകൾ ഒരു പാട് സഹായിച്ചു. ഞങ്ങള്‍ക്കൊപ്പം നിൽക്കാനും, വെറുപ്പിനും വിഭജനത്തിനും പകരം സ്നേഹവും ഐക്യദാർഢ്യവും പകർന്നുനൽകാനും സന്നദ്ധരായ സുഹൃത്തുക്കൾ ലോകമെമ്പാടുമുണ്ടെന്ന അറിവ് ഞങ്ങൾക്ക് കരുത്ത് നൽകി’ എന്ന് കത്ത് തുടരുന്നു. കേരളത്തിലേക്കുള്ള ക്ഷണത്തിന്  മറുപടി ഇങ്ങനെ, ‘കേരളം മനോഹരമാണെന്നു കേട്ടിട്ടുണ്ട്. ഒരു ദിവസം നേരിട്ടു കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ’

Content Summary: Jacinda Ardern’s Reply to Malayali Girl Amana