അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എംഎ എജ്യുക്കേഷന്‍, എംഎ ഡവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, എംഎ ഇക്കണോമിക്സ് എന്നീ ദ്വിവത്സര ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കും എല്‍എല്‍എം ഇന്‍ ലോ ആന്‍ഡ് ഡവലപ്മെന്റില്‍ ഒരു വര്‍ഷത്തെ കോഴ്സിലേക്കുമാണ് പ്രവേശനം നടക്കുന്നത്. ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ്. നിയമത്തിൽ ബിരുദം നേടിയവർക്ക് എല്‍എല്‍എം ഇന്‍ ലോ ആന്‍ഡ് ഡവലപ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.
തനതായ പഠനാനുഭവം
തിയറിയിലും പ്രാക്ടീസിലും ഗവേഷണത്തിലും ശക്തമായി അടിയുറച്ച പഠനരീതിയാണ് അസിം പ്രേംജി സർവകലാശാല ഒരുക്കുന്നത്. വിഷയത്തിൽ അടിസ്ഥാനപരമായ ബോധ്യവും കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്ന കോർ കോഴ്സുകളും നൂറിലധികം ഇന്റര്‍ഡിസിപ്ലിനറി, പ്രമേയാധിഷ്ഠിത ഇലക്ടീവുകളും കമ്യൂണിക്കേഷൻ, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിലെ ശേഷി വികസന ശിൽപശാലകളും ഇതിന്റെ ഭാഗമാണ്. കല, സംഗീതം, സിനിമ, നൃത്തം, തിയേറ്റർ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ഓപ്പൺ കോഴ്സുകളും ലഭ്യമാണ്. പ്രതിവാരമുള്ള ഗസ്റ്റ് ലക്ചറുകൾ, ദേശീയവും രാജ്യാന്തരവുമായ സമ്മേളനങ്ങൾ തുടങ്ങിയവും കോഴ്സിന്റെ ഭാഗമാണ്.
ഏകീകൃത ഫീൽഡ് പ്രാക്ടീസ്
എല്ലാ ആഴ്ചകളിലും പ്രാക്ടിക്കലുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, ഫാക്കൽറ്റികളുടെ മേൽനോട്ടത്തിലുള്ള ഗവേഷണം, സ്വതന്ത്ര ഫീല്‍ഡ് പ്രോജ്കടുകള്‍ എന്നിവ ഉൾപ്പെടുന്ന ഏകീകൃതഫീൽഡ് അനുഭവം എല്ലാ സെമസ്റ്ററുകളിലും വിദ്യാർഥികൾക്കു ലഭിക്കുന്നതാണ്.
ശ്രേഷ്ഠരായ ഫാക്കൽറ്റി സംഘം
അധ്യാപനത്തിലും ഗവേഷണത്തിലും ഫീൽഡ് പ്രാക്ടീസിലും വിശാലമായ അനുഭവപരിചയമുള്ള 140 ഫാക്കൽറ്റി അംഗങ്ങളുടെ സംഘമാണ് സർവകലാശാലയിലുള്ളത്. ഉയർന്ന ഫാക്കൽറ്റി-വിദ്യാർഥി അനുപാതം, ഫാക്കൽറ്റികളുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സമയം, മെൻററിങ് ഉൾപ്പെടെയുള്ള പിന്തുണ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതയാണ്.
കരിയർ അവസരങ്ങൾ
സാമൂഹിക മേഖലയിൽ മത്സരക്ഷമതയുള്ളവരും പ്രചോദിതരുമായ പ്രഫഷണലുകൾക്ക് ഇന്ന് ആവശ്യകതയേറുകയാണ്. മികച്ച പ്ലെയ്സ്മെന്റ് റെക്കോർഡുള്ള അസിം പ്രേംജി സർവകലാശാലയിൽ എല്ലാ വർഷവും 90 ൽ അധികം സ്ഥാപനങ്ങളാണ് പ്ലെയ്സ്മെന്റിന് എത്തുന്നത്.
സാമ്പത്തിക സഹായം
അര്‍ഹരായ വിദ്യാർഥികള്‍ക്കു ട്യൂഷൻ ഫീസിലും താമസത്തിനുള്ള ചെലവിലും ഇളവുകളും സ്കോളർഷിപ്പുകളും (100%, 75%, 50%,25%) അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നുണ്ട്. മൂന്നു വര്‍ഷം തൊഴില്‍ പരിചയമുള്ള അപേക്ഷാർഥികൾക്ക് 50 ശതമാനം ഇളവ് ട്യൂഷന് ഫീസില്‍ ലഭിക്കും.
വിവിധ വിഷയങ്ങളുടെ സങ്കീര്‍ണ്ണതയും അവയില്‍ ഇടപെടാന്‍ ആവശ്യമായ കാര്യക്ഷമതയും പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ, വികസന മേഖലകളില്‍ സുസജ്ജരും പ്രതിജ്ഞാബദ്ധരുമായ ബിരുദധാരികളുടെ വലിയ ആവശ്യകതയുണ്ടെന്ന് അസിം പ്രേംജി സര്‍വകലാശാല ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗിരിധര്‍ അഭിപ്രായപ്പെടുന്നു. മത്സരക്ഷമതയുള്ളവരും പ്രചോദിതരുമായ ബിരുദധാരികളെ തയ്യാറാക്കി സാമൂഹിക മേഖലയിലേക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്കാന് അവരെ പ്രാപ്തരാക്കുക വഴി ഈ വിടവ് നികത്തുക യാണ് അസിം പ്രേംജി സര്‍വകലാശാലയുടെ ബിരുദാനന്തരബിരുദ കോഴ്സുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പ്രവേശന പ്രക്രിയയും തീയതികളും
വിദ്യാർഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എഴുത്തു പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അപേക്ഷാർഥികളില്‍ നിന്നു വിദ്യാർഥികളെ തിരഞ്ഞെടുക്കുക.
പ്രധാന തീയതികള്‍
അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 22, 2020
എഴുത്ത് പരീക്ഷ തീയതി: ഫെബ്രുവരി 08, 2020
അഭിമുഖ പ്രക്രിയ: മാര്‍ച്ച് 2020
ഓഫര്‍ ലെറ്ററുകള്‍: ഏപ്രില്‍ 2020
ക്ലാസ് ആരംഭിക്കുന്നത്: ജൂലൈ 2020
വിലാസം:
അസിം പ്രേംജി സര്‍വകലാശാല,
അഡ്മിഷന്‍സ് ഓഫീസ്
പിക്സല്‍ പാര്‍ക്ക്, ബി ബ്ലോക്ക്,
പിഇഎസ് ക്യാംപസ്, ഇലക്ട്രോണിക്സ് സിറ്റി,
ഹൊസൂര്‍ റോഡ്, ബെംഗലൂരൂ 560100.
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 1800 843 2001
ഇമെയില്‍: admissions@apu.edu.in
വെബ്സൈറ്റ് : www.azimpremjiuniversity.edu.in/pg
അസിം പ്രേംജി സര്‍വകലാശാലയെ കുറിച്ച്
കര്‍ണ്ണാടക ഗവണ്മെന്റിന്റെ 2010ലെ അസിം പ്രേംജി സര്‍വകലാശാല നിയമം അനുസരിച്ച് സ്ഥാപിതമായി. പൂര്‍ണ്ണമായും മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളുന്ന, ലാഭേച്ഛ ലക്ഷ്യമാക്കാത്ത, വ്യക്തമായ സാമൂഹിക ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന, നീതിയുക്തവും തുല്യാവസരങ്ങളുള്ളതും മാനുഷികപരവും സുസ്ഥിരവുമായ സമൂഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സംഭാവനകള്‍ നല്കുന്ന സ്ഥാപനമായിട്ടാണ് അസിം പ്രേംജി ഫൗണ്ടേഷന് സര്‍വകലാശാല രൂപീകരിച്ചിരിക്കുന്നത്.
മാധ്യമ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക: media@apu.edu.in