അപേക്ഷിക്കുന്നതിനു തൊട്ടുമുൻപുള്ള സാമ്പത്തികവർഷത്തിലെ മൊത്തം കുടുംബവരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം. ശമ്പളം, കൃഷി, ബിസിനസ്, പ്രഫഷൻ എന്നിവയിലെല്ലാം നിന്നുള്ള വരുമാനം കണക്കാക്കും

അപേക്ഷിക്കുന്നതിനു തൊട്ടുമുൻപുള്ള സാമ്പത്തികവർഷത്തിലെ മൊത്തം കുടുംബവരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം. ശമ്പളം, കൃഷി, ബിസിനസ്, പ്രഫഷൻ എന്നിവയിലെല്ലാം നിന്നുള്ള വരുമാനം കണക്കാക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ (Economic Weaker Section/EWS) ഉൾപ്പെടുന്നത് ആരൊക്കയാണ്? ഉദ്യോഗത്തിനുള്ള അപേക്ഷയിൽ വിവരങ്ങൾ ചേർക്കേണ്ടിവരുന്നു. 

ഒരു ഉദ്യോഗാർഥി, കോഴിക്കോട്

ADVERTISEMENT

പട്ടികജാതി, പട്ടികവർഗം,‌ പിന്നാക്കവിഭാഗം (ഒബിസി) എന്നിവയിൽപ്പെടാത്ത, സാമ്പത്തികമായി പിന്നാക്കമായവർക്കു കേന്ദ്ര സർക്കാരിലെ നേരിട്ടുള്ള നിയമനങ്ങളിൽ 10% സീറ്റ് സംവരണമുണ്ട്. ഇതിന് അർഹത കിട്ടാൻ പാലിക്കേണ്ട മാനദണ്ഡങ്ങൾ :

1. അപേക്ഷിക്കുന്നതിനു തൊട്ടുമുൻപുള്ള സാമ്പത്തികവർഷത്തിലെ മൊത്തം കുടുംബവരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം. ശമ്പളം, കൃഷി, ബിസിനസ്, പ്രഫഷൻ എന്നിവയിലെല്ലാം നിന്നുള്ള വരുമാനം കണക്കാക്കും. 

ADVERTISEMENT

2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമുള്ളവർക്കു സംവരണത്തിന് അർഹതയില്ല. 

∙5 ഏക്കറെങ്കിലും കൃഷിഭൂമി. 

∙1000 ചതുരശ്രയടിയെങ്കിലുമുള്ള ഫ്ലാറ്റ് (92.9 ചതുരശ്രമീറ്റർ). 

∙നിർദിഷ്ട മുനിസിപ്പാലിറ്റിയിൽ 100 ചതുരശ്രവാരയെങ്കിലുമുള്ള പ്ലോട്ട് (83.6 ചതുരശ്ര മീറ്റർ). 

ADVERTISEMENT

∙നിർദേശിച്ചിട്ടില്ലാത്ത മുനിസിപ്പാലിറ്റിയിൽ 200 ചതുരശ്രവാരയെങ്കിലുമുള്ള പ്ലോട്ട് (167.2 ചതുരശ്ര മീറ്റർ). 

വാസസ്ഥലമായി ഉപയോഗിക്കാവുന്ന ഫ്ലാറ്റും പ്ലോട്ടുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പലേടത്തും സ്വത്തുണ്ടെങ്കിൽ അവയെല്ലാം കൂട്ടിയെടുക്കും. കുടുംബമെന്നതിൽ അച്ഛനമ്മമാർ, 18 വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, ഭാര്യ/ഭർത്താവ്, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ ഉൾപ്പെടും.

ഇനിപ്പറയുന്നവരിൽപ്പെട്ട ഉദ്യോഗസ്ഥൻ നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാ മജിസ്ട്രേറ്റ്, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്, കലക്ടർ, ഡപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ, ഒന്നാം ക്ലാസ് സ്റ്റൈപെൻഡറി മജിസ്ട്രേറ്റ്, സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, താലൂക്ക് മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, എക്സ്ട്ര അസിസ്റ്റന്റ് കമ്മിഷണർ, ചീഫ് പ്രസിഡൻസി മജിസ്ട്രേറ്റ്,  അഡീഷനൽ ചീഫ് പ്രസിഡൻസി മജിസ്ട്രേറ്റ്, പ്രസിഡൻസി മജിസ്ട്രേറ്റ്, തഹസിൽദാറിൽ താഴെയല്ലാത്ത റവന്യു ഓഫിസർ, അപേക്ഷകൻ/കുടുംബം താമസിക്കുന്ന സ്ഥലത്തെ സബ് ഡിവിഷനൽ ഓഫിസർ. സാധാരണഗതിയിൽ നമുക്കു തഹസിൽദാരുടെ സർട്ടിഫിക്കറ്റ് വാങ്ങുന്നതാവും സൗകര്യം.

സർട്ടിഫിക്കറ്റ് ഫോർമാറ്റിനും കൂടുതൽ വിവരങ്ങൾക്കും വെബ്: https://dopt.gov.in/sites/default/files/ewsf28fT.PDF