ഐഎസ്ആർഒ ഈ വർഷം കേരളത്തിൽനിന്നു തേടുന്ന ആ മൂന്നു വിദ്യാർഥികളിലൊരാൾ നിങ്ങളാണോ? ഒൻപതാം ക്ലാസുകാരോടാണ് ചോദ്യം. 

മിടുക്കരായ വിദ്യാർഥികൾക്കു ബഹിരാകാശ പഠനത്തിൽ പരിശീലനം നൽകാൻ ഐഎസ്ആർഒ നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്ക് (യുവിക) ഇപ്പോൾ അപേക്ഷിക്കാം. ഒരു സംസ്ഥാനത്തുനിന്നു 3 പേർക്കാണ് അവസരം. മേയ് 11 മുതൽ 22 വരെ ഐഎസ്ആർഒയുടെ അഹമ്മദാബാദ്, ബെംഗളൂരു, ഷില്ലോങ്, തിരുവനന്തപുരം കേന്ദ്രങ്ങളിലായിരിക്കും പരിപാടി. വിദ്യാർഥികൾക്ക് ഇതിൽ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം.

എട്ടാം ക്ലാസിലെ മാർക്കിന്റെയും എക്സ്ട്രാ കരിക്കലുർ ആക്ടിവിറ്റികളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കു പ്രത്യേക വെയ്റ്റേജ്. 24 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യഘട്ട പട്ടിക മാർച്ച് 2നു പ്രസിദ്ധീകരിക്കും. മാർച്ച് 23നു മുൻപായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. അന്തിമപട്ടിക മാർച്ച് 30ന്. യാത്ര, (സെക്കൻഡ് എസി ട്രെയിൻ), താമസ ചെലവുകൾ ഐഎസ്ആർഒ വഹിക്കും.

വെബ്സൈറ്റ്: www.isro.gov.in

ഇമെയിൽ: yuvika2020@isro.gov.in

ഫോൺ: 08022172269