ദേശീയതലത്തിൽ മികവേറിയ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ്– ആർക്കിടെക്‌ചർ –പ്ലാനിങ് ബിരുദപ്രവേശനം മെയിൻ, അഡ്വാൻസ്‌ഡ് എന്നിങ്ങനെ രണ്ടു തലങ്ങളിലായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻസ് (ജെഇഇ) വഴിയാണ്. ജെഇഇ മെയിൻ രണ്ടാം പരീക്ഷയ്ക്ക് മാർച്ച് 6 വരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷ ഏപ്രിൽ 5 മുതൽ 11 വരെ.

ജനുവരിയിലെ ആദ്യപരീക്ഷ എഴുതാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാം. ആദ്യപരീക്ഷയെഴുതിയവർ രണ്ടാമത്തെ പ്രകടനം മോശമായാൽ നഷ്ടം വരുമോയെന്നു ഭയപ്പെടേണ്ട. രണ്ടു പരീക്ഷകളിലെ മെച്ചമായ ഫലം സ്വീകരിച്ചാവും റാങ്ക് നിർണയിക്കുക. പരീക്ഷാഫലം ഏപ്രിൽ 30ന്.

കോഴിക്കോടുള്ളതുൾപ്പെടെ 31 നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്‌നോളജി, കോട്ടയത്തേതടക്കം ഐഐഐടികൾ, സെൻട്രലി ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷൻസ്‌, പല സംസ്ഥാനങ്ങളിലെയും എൻജിനീയറിങ് കോളജുകൾ എന്നിവയടക്കമുള്ള സ്‌ഥാപനങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ് പ്രവേശനം ജെഇഇ മെയിൻ റാങ്ക് നോക്കിയാണ്..

ജെഇഇ മെയിനിലെ മികവു നോക്കി 2,45,000 വിദ്യാർഥികളെയാണ് ഐഐടി പ്രവേശനത്തിന് അടക്കം ഉപയോഗിക്കുന്ന ജെഇഇ അഡ്വാൻസ്ഡിലേക്കു തിരഞ്ഞെടുക്കുന്നത്.

ജെഇഇ മെയിൻ ഏപ്രിൽ പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്.

ഹെൽപ്‌ലൈൻ: 0120-6895200

വെബ്സൈറ്റ്: www.nta.ac.in, jeemain.nta.ac.in

English Summary: JEE main exam