ടൈംസ് ഹയർ എജ്യുക്കേഷന്റെ എമേർജിങ് ഇക്കണോമീസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ  ആദ്യ നൂറിൽ ഇന്ത്യയിലെ 11 സർവകലാശാലകൾ. 30 സർവകലാശാലകളുമായി ചൈനയാണ് മുന്നിൽ. 

16ാം സ്ഥാനത്തുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ആണ് ഇന്ത്യയിൽ ഒന്നാമത്. അമൃത വിശ്വവിദ്യാപീഠം 90ാം സ്ഥാനത്തെത്തി. ആദ്യ നൂറിലെ മറ്റ് ഇന്ത്യൻ സർവകലാശാലകൾ: ഐഐടി ഖരഗ്പുർ (32), ഐഐടി ബോംബെ (34), ഐഐടി ഡൽഹി (38), ഐഐടി റൂർക്കി (58), ഐഐടി ഇൻഡോർ (61), ഐഐടി മദ്രാസ് (63), ഐഐടി റോപർ (63), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, മുംബൈ (73), ഐഐടി കാൻപുർ (77).