ബെംഗളൂരു– കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള അക്രമരാഷ്ട്രീയത്തിനെതിരെ ഹ്രസ്വചിത്രവുമായി ബെംഗളൂരു മലയാളി. ‘കാലാൾപ്പട’ എന്ന 10 മിനിറ്റ് ചിത്രം സൗഹൃദം പോലും രാഷ്ട്രീയ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന്റെ അപകടത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. 

ഗ്രൂപ്പ് എം മീഡിയ ഏജൻസിയിലെ ജീവനക്കാരനായ കോട്ടയം തിരുനക്കര സ്വദേശി ശങ്കർ ദേവ് ശർമ്മ കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യുട്യൂബിലാണ് റിലീസ് ചെയ്തത്. സാമിൽതാജ് (ചങ്ങനാശേരി) മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മാത്യു ജോസ്, ജിതിൻ ബി. സുനിൽ, ഷാജി സക്കറിയ, അശ്വിൻ, ഷിന്റോ ജോസഫ് എന്നിവരും വിവിധ വേഷങ്ങളിലെത്തി. കിരൺ താജ്കല (സംഗീതം), എസ്. കെ. ദീപു(ക്യാമറ), ഗൗതം മോഹൻ (പശ്ചാത്തല സംഗീതം) എന്നിവരാണ് പിന്നണിയിൽ.