ആറ്റിങ്ങൽ സർക്കാർ കലാലയത്തിലെ എൻഎസ്എസ് യൂണിറ്റും കോളേജ് വിദ്യാർഥികളും ആരംഭിച്ച നെൽ കൃഷിയുടെ  വിളവെടുപ്പ് ഇന്ന് നടന്നു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൂർവ്വ വിദ്യാർഥികളും ജനപ്രതിനിധികൾ ഉൾപ്പെടെ ആവേശത്തോടെ കൂടിയാണ്  കതിരോൽസവത്തിൽ പങ്കെടുത്തത് .കോളജിൽ തരിശുകിടന്ന ഭൂമി പ്രിൻസിപ്പാൽ ഡോ. വി മണികണ്ഠൻ നായരുടെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സരുൺ. എസ്. ജി, കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൃഷിക്കനുയോജ്യമായ ഭൂമി ആക്കി മാറ്റി .

കൃഷിക്കാവശ്യമായ ജലത്തിന് വേണ്ടിയിട്ട് തൊട്ടടുത്തുതന്നെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു കുളം നിർമ്മിക്കുകയുണ്ടായി. തുടർന്ന് ആറ്റിങ്ങൽ കൃഷിഭവൻ്റെ സഹായത്തോടെ പാടത്ത് വിത്ത് ഇറക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. നെൽകൃഷി കൂടാതെ വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും കോളജിൽ ആരംഭിച്ചിട്ടുണ്ട്.  മൺമറഞ്ഞു പോകുന്ന കാർഷിക സംസ്കാരത്തിലേക്ക് വിദ്യാർഥികളെ കൈപിടിച്ച് ആനയിക്കുന്നതിനു  വേണ്ടിയിട്ട് കൂടിയാണ് കോളജിൽ കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൃഷിയാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിചാണ്  വിദ്യാർഥികൾ കാർഷിക പണികളിൽ  ഏർപ്പെടുന്നത്

കലാലയത്തിലെ കതിരോത്സവം 2020 മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ  ഡോ.വി. മണികണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര,  എൻ എസ്എസ് പ്രോഗ്രാം ഓഫീസർമാരായ  ഡോ.സരുൺ. എസ്. ജി. ഗോപകുമാർ. കെ.,  ഡോ. കെ പ്രദീപ് കുമാർ, ഡോ. അനിത,  സിബു കുമാർ,  മണികണ്ഠൻ, ഡോ. സജീവ്,  ഡോ.രാഗേഷ് കെ,  സന്ധ്യ ജെ.  നായർ  കോളേജ് യൂണിയൻ ചെയർമാൻ അനന്ദു ഡി എസ്, ജനറൽ സെക്രട്ടറി അജിത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു