പരീക്ഷാക്കാലമായാല്‍ എല്ലാവര്‍ക്കും സമ്മർദ്ദമാണ്. വിദ്യാർഥികള്‍ക്കു ടെന്‍ഷന്‍. അവരുടെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍, അധ്യാപകര്‍ക്ക് ടെന്‍ഷന്‍. അങ്ങനെ ആകെ മൊത്തം തലയ്ക്ക് ചൂടു പിടിച്ച കാലഘട്ടം. ഈ പരീക്ഷാ സമ്മർദ്ദത്തെ നേരിടാന്‍ പതിനെട്ടടവും പയറ്റി നോക്കുകയാണ് സിബിഎസ്ഇ. കുട്ടികള്‍ക്ക് ട്രോളി കളിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാക്കാലമായാല്‍ എല്ലാവര്‍ക്കും സമ്മർദ്ദമാണ്. വിദ്യാർഥികള്‍ക്കു ടെന്‍ഷന്‍. അവരുടെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍, അധ്യാപകര്‍ക്ക് ടെന്‍ഷന്‍. അങ്ങനെ ആകെ മൊത്തം തലയ്ക്ക് ചൂടു പിടിച്ച കാലഘട്ടം. ഈ പരീക്ഷാ സമ്മർദ്ദത്തെ നേരിടാന്‍ പതിനെട്ടടവും പയറ്റി നോക്കുകയാണ് സിബിഎസ്ഇ. കുട്ടികള്‍ക്ക് ട്രോളി കളിച്ച് ടെന്‍ഷന്‍ അകറ്റാനുള്ള മീമുകള്‍ക്ക് പിന്നാലെ ഒരു റാപ്പ് സോങ് തന്നെ പുറത്തിറക്കിയിരിക്കുകയാണ് സിബിഎസ്ഇ. 

ADVERTISEMENT

യൂടൂബില്‍ ലഭ്യമായ ഈ റാപ്പ് സോങ് പരീക്ഷയുടെ സമ്മർദ്ദം അകറ്റാനുള്ള ടിപ്പുകള്‍ വിദ്യാർഥികള്‍ക്കു നല്‍കുന്നു. ശരിയായ ഉറക്കം മുതല്‍ കായിക വിനോദങ്ങള്‍ വരെ നിരവധി ഉപദേശങ്ങളാണ് റാപ്പ് രൂപത്തില്‍ സിബിഎസ്ഇ നല്‍കുന്നത്. സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളും ചീഫ് പിആര്‍ഒ രമ ശര്‍മ്മയും ചേര്‍ന്നെഴുതിയ റാപ്പ് സോങ് പാടിയിരിക്കുന്നത് ദേവശിഷ് പഥക്കും ഗൗരവ് ശര്‍മ്മയും ചേര്‍ന്നാണ്. സിബിഎസ്ഇ വിദ്യാർഥികളായ സക്ഷം ലാല്‍, സ്വര്‍നിം, നക്ഷത്ര എന്നിവരും റാപ്പ് സോങ് നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

ADVERTISEMENT

പരീക്ഷയ്ക്ക് മുന്‍പും ഫലം വന്നതിന് ശേഷവും വിദ്യാർഥികള്‍ക്കു വിളിക്കാവുന്ന കൗണ്‍സിലിങ് ഹെല്‍പ് ലൈനുകള്‍ സിബിഎസ്ഇ മുന്‍പ് ആരംഭിച്ചിരുന്നു. 1800118004 എന്ന ടോള്‍ ഫ്രീ നമ്പരില്‍ കുട്ടികള്‍ക്ക് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാം. മാര്‍ച്ച് 30 വരെ ഈ സൗകര്യം ലഭ്യമായിരിക്കും.