വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്‌സിഇആർടി അവതരിപ്പിച്ച ഗവേഷണ പദ്ധതിയായ ‘ഫ്ലിപ്ഡ് ക്ലാസ്റൂം’ ഒരുക്കിയിരിക്കുന്നത് കക്കോടി എംഐ എൽപി സ്കൂളിലെ അധ്യാപകനായ പി. ഷജലാണ്. അടുത്ത അധ്യയനവർഷത്തോടെ പദ്ധതി നടത്തിപ്പാക്കാൻ ആവശ്യമായ ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; രജതജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി എസ്‌സിഇആർടി അവതരിപ്പിച്ച ഗവേഷണ പദ്ധതിയായ ‘ഫ്ലിപ്ഡ് ക്ലാസ്റൂം’  ഒരുക്കിയിരിക്കുന്നത് കക്കോടി എംഐ എൽപി സ്കൂളിലെ അധ്യാപകനായ പി. ഷജലാണ്. അടുത്ത അധ്യയനവർഷത്തോടെ പദ്ധതി നടത്തിപ്പാക്കാൻ ആവശ്യമായ ഡിജിറ്റൽ വിഡിയോകളും ചിത്രങ്ങളും ശേഖരിക്കാനും തുടക്കമിട്ടുകഴിഞ്ഞു.

അധ്യാപകൻ പി.ഷജൽ വിദ്യാർഥികൾക്കൊപ്പം
ADVERTISEMENT

പഠനം ക്ലാസിലും ഗൃഹപാഠങ്ങൾ വീട്ടിലും എന്നതാണ് സാധാരണ ക്ലാസിന്റെ ഘടന. എന്നാൽ ഫ്ലിപ്ഡ് ക്ലാസ്റൂം എന്ന ആശയത്തിൽ പഠനം വീട്ടിലും പരിശീലനം ക്ലാസിലുമാണ് നടക്കുക. വിദ്യാർഥികളിലെ കഴിവുകളും ശേഷികളും കണ്ടെത്തി അധ്യാപകൻ അതിനാവശ്യമായ ‘ഡിജിറ്റൽ കണ്ടന്റ്’ തയാറാക്കും. പരിശീലനത്തിനുള്ള വിഡിയോ, പാട്ട്, ചിത്രം തുടങ്ങിയവയാണ് ഡിജിറ്റൽ കണ്ടന്റായി തയാറാക്കുക. ഇതു രക്ഷിതാക്കൾക്ക് വിവിധ മാധ്യമങ്ങൾ വഴി ലഭ്യമാക്കും. വീട്ടിലിരുന്ന് പരിശീലനം നേടാം. ആഴ്ചയിൽ ഒരു ദിവസം ഒരു പിരിയഡ് ഫ്ലിപ്ഡ് ക്ലാസ്റൂമിനായി മാറ്റിവയ്ക്കും. ഈ സമയത്ത് കുട്ടി പഠിച്ചതിന്റെ പരിശീലനം ക്ലാസ്മുറിയിൽ ലഭ്യമാവും.

ADVERTISEMENT

പൂർണമായും എസ്‌സിഇആർടിയുടെ ഗവേഷണഫണ്ടുപയോഗിച്ചാണ് ഫ്ലിപ്ഡ് ക്ലാസ് റൂം പദ്ധതി തയാറാക്കിയിരിക്കുന്നത്. അറിവു നേടുന്നതിനൊപ്പം കുട്ടികളിലെ നൈപുണ്യ വികസനത്തിനും തുല്യപ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് ‘ഫ്ലിപ്ഡ് ക്ലാസ് റൂം’  എന്ന ആശയം.

ADVERTISEMENT

ഒരു ക്ലാസ്മുറിയിൽനിന്ന് പാഠപുസ്തകങ്ങളിലെ അറിവു ലഭിക്കുന്നതാണ് സാധാരണയായി സംഭവിക്കുന്നത്. എന്നാൽ ഒരു വ്യക്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നത് തന്റെ നൈപുണ്യവും കഴിവും അഭിരുചിയും അടിസ്ഥാനമാക്കിയാണ്. ഒരു ക്ലാസിലെ 50 കുട്ടികളിൽ ഒരു യേശുദാസോ ഒരു പിണറായി വിജയനോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. എന്നാൽ പ്രവൃത്തിപരിചയം, തൊഴിൽ നൈപുണ്യം തുടങ്ങിയവയ്ക്ക് മാറ്റിവയ്ക്കാൻ മാത്രം സമയം ക്ലാസ്മുറികളിൽ ലഭിക്കുന്നുമില്ല. ഈ മേഖലയിൽ ഫ്ലിപ്ഡ് ക്ലാസ് റൂം ഏറെ സഹായകമാവുമെന്ന് ഷജൽ പറയുന്നു.

നൈപുണ്യം, തൊഴിൽ തുടങ്ങിയവയെ ഏഴു ഉപവിഭാഗങ്ങളായി തിരിച്ച് അവയിൽ പരിശീലനം നൽകുകയാണ് പദ്ധതിയിൽ ചെയ്യുന്നത്. പാട്ട്, ചിത്രം, സാഹിത്യം, ക്ലേമോഡലിങ്, അഭിനയം, നൃത്തം, ക്വിസ്സിങ് എന്നിവയാണ് ഈ മേഖലകൾ. അക്കാദമിക വിദ്യാഭ്യാസത്തിനു നൽകുന്ന അതേ ഗൗരവത്തോടെ ടാലന്റ് ലാബ് വികസിപ്പിക്കാനാണിത്.

പരീക്ഷണാടിസ്ഥാനത്തിൽ കക്കോടി എംഐൽപി സ്കൂളിൽ പദ്ധതി നടപ്പാക്കി. ഈ അധ്യയനവർഷത്തിൽ വിദ്യാർഥികൾക്കിടയിൽനിന്ന് 30 ഗായകരെയാണ് കണ്ടെത്തി. ഇവരുടെ വിഡിയോ ആൽബം ആയി ഡോക്യുമെന്റ് ചെയ്തു. സാഹിത്യത്തിൽ കഴിവുള്ള കുട്ടികളുടെ രചനകൾ പുസ്തകങ്ങളായി പ്രകാശനം ചെയ്തിരുന്നു. പൂർണമായും എസ്‌സിഇആർടി നൽകിയ വ്യക്തിഗത ഫണ്ടുപയോഗിച്ചാണ് പദ്ധതി രൂപീകരിച്ചത്.