യുപിഎസ് സി സിവിൽ സർവീസ് പരീക്ഷ എഴുതുവാൻ തയാറെടുക്കുന്നവർക്ക് സൗജന്യ മോക്ക് ടെസ്റ്റുകൾ ഒരുക്കി മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. തൊഴിൽ വീഥിയുമായി സഹകരിച്ച് നടത്തുന്ന ഈ ഓൺലൈൻ മോക്ക് ടെസ്റ്റ്, ഉദ്യോഗാർഥികളുടെ മികവും പോരായ്മകളും കൃത്യമായി മനസ്സിലാക്കുവാനും ഒപ്പം സ്കോറുകൾ വിലയിരുത്തി പഠനം ക്രമീകരിക്കാനും സഹായിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയിട്ടുള്ള ഫോർച്യൂൺ IAS അക്കാദമി യുടെ പങ്കാളിത്തത്തോടെയാണ് മനോരമ ഹൊറൈസൺ ഈ മോക്ക് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മികച്ച അഞ്ച് സ്കോറുകൾ കരസ്ഥമാക്കുന്നവർക്ക് മനോരമ ഹൊറൈസൺ സിവിൽ സർവീസ് പ്രിലിംസ് പ്രാക്ടീസ് ടെസ്റ്റ് പാക്കേജിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്കും സൗജന്യ മോക്ക് ടെസ്റ്റുകൾക്കുമായി സന്ദർശിക്കൂ  https://www.manoramahorizon.com/test-centre/online-mock-test/7IN93M844M/ അല്ലെങ്കിൽ വിളിക്കൂ 9048991111

English Summary : Free Civil Service Prelims mock test by Manorama Horizon