ഇപ്പോൾ എൻജിനീയറിങ് കഴിഞ്ഞിറങ്ങുന്നവരിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് ബന്ധപ്പെട്ട തൊഴിലുകളിലെത്തുന്നത്. പലരും എംപ്ലോയബിൾ അല്ലെന്നു വ്യവസായ മേഖല ചൂണ്ടിക്കാട്ടുന്നു.  ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജിനെ നമ്മുടെ ചില പഠനമേഖലകളുമായി ചേർത്തു വച്ചുനോക്കാം. 

1. ആയുർവദേ, ആരോഗ്യ മേഖലകൾ 

ഇന്ത്യ ആഗോള ഫാർമസ്യൂട്ടിക്കൽ ഹബ്ബാണ്.  നമ്മുടെ ആയുർവേദ ഗവേഷണത്തിനു ദിശാബോധം കൊടുത്താൽ ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള 4000 കോടിയിൽ നിന്നു കേരളത്തിനു നേട്ടമുണ്ടാക്കാം. 

2. വെറ്ററിനറി, കാർഷിക സർവകലാശാലകൾ

ക്ഷീര മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള സാങ്കേതികവിദ്യയും ഉൽപാദനവുമായി മുന്നേറാനായാൽ കേന്ദ്ര പാക്കേജിൽ  പ്രഖ്യാപിച്ചിരിക്കുന്ന 15,000 കോടിയിൽനിന്നു വേണ്ടത്ര നേടിയെടുക്കാം. 

ജൈവ ഫലങ്ങളിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ മൂലധന സഹായത്തിനു മാറ്റിവച്ചിരിക്കുന്നത് 10,000 കോടി.  സർവകലാശാലകളും എൻജിനീയറിങ് സ്ഥാപനങ്ങളുമായുള്ള വെർച്വൽ ഇന്ററാക്‌ഷൻ  പ്ലാറ്റ്ഫോം ഉണ്ടാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം.

3. ഇന്റേൺഷിപ്

ഇന്റേൺഷിപ് സൗകര്യമൊരുക്കുന്നത് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമാക്കുന്ന നിയമം വേണം. 

മികവുറ്റ ഇന്റേൺഷിപ് സംസ്കാരത്തിന് വ്യവസായങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ  തമ്മിൽ നിരന്തര ആശയവിനിമയം പ്രോത്സാഹിപ്പിക്കണം.