എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാൻ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. എസ്എസ്എൽസി ഫലം അടുത്ത ആഴ്ചയും ഹയർ സെക്കൻഡറി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ കേന്ദ്രങ്ങളിൽ എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. പൂർത്തിയായ സ്ഥലങ്ങളിൽ ടാബുലേഷൻ ജോലികൾ തുടങ്ങി. ഹയർസെക്കൻഡറി മൂല്യനിർണയം അന്തിമഘട്ടത്തിലാണ്.