3– 6 വയസ്സുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ നാളെ രാവിലെ 8 മുതൽ 8.30 വരെ 'കിളിക്കൊഞ്ചൽ' എന്ന പരിപാടി സംപ്രേഷണം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ പ്രായത്തിലെ 13 ലക്ഷത്തിലേറെ കുട്ടികൾ വീടുകളിൽ ഒതുങ്ങിക്കഴിയുന്നുണ്ട്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ സാധിക്കാത്ത സാഹചര്യവും മൂലം ഇവർക്കുള്ള പിരിമുറുക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയാണിത്.