എൽഡിസി പരീക്ഷാപരിശീലനത്തിന് അധികസമയം ലഭിച്ച ഉദ്യോഗാർഥികൾക്കു പ്രയോജനമേകാൻ മലയാള മനോരമ തൊഴിൽ വീഥിയും മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസണും ചേർന്നു സൗജന്യ ലൈവ് ക്ലാസുകൾ ഒരുക്കുന്നു. പൊതുവിജ്ഞാനത്തിലെ വേറിട്ട വസ്തുതകളെ പുത്തൻ വഴികളിലൂടെ അറിയുന്നതിനൊപ്പം പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു .

വരാൻ പോകുന്ന എൽഡിസി പരീക്ഷയ്ക്കു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ മെമ്മറി ടിപ്സുകളുമായി ബന്ധിപ്പിച്ച്  ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന വ്യത്യസ്ത വെബിനാറാണിത് . പി.എസ്.സി. ആവർത്തിക്കുന്ന വ്യത്യസ്ത വിഷയങ്ങളിലെ ചോദ്യങ്ങൾ പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച് ഓരോ തൊഴിലന്വേഷകനും ഉന്നത റാങ്ക് ജേതാവാകുവാൻ ഈ വെബിനാർ നിങ്ങളെ പ്രാപ്തനാക്കുന്നു.

പ്രശസ്ത മത്സരപ്പരീക്ഷാ പരിശീലകനും മെമ്മറി ട്രിക്‌സ് വിദഗ്‌ധനുമായ സുനിൽ ജോൺ പടപ്പക്കരയാണ് വെബിനാർ നയിക്കുന്നത്. 2020 ജൂലൈ 17 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/38GVtLK  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 808 6117 808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം .സൗജന്യ വെബിനാറിലേക്ക് എല്ലാ ഉദ്യോഗാർഥികൾക്കും സ്വാഗതം .