മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഒരുക്കി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. വിദ്യാർഥികൾക്ക് പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുന്നതിനൊപ്പം തങ്ങളുടെ പഠനം വിലയിരുത്തുവാനും ഈ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സഹായകമാകുന്നു. State Board, CBSE, ICSE തുടങ്ങി ഏത്  സിലബസ്പിന്തുടരുന്ന വിദ്യാർഥികൾക്കും ഈ ടെസ്റ്റിൽ സൗജന്യമായി രജിസ്റ്റർ  ചെയ്യാവുന്നതാണ്. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കുന്നു.

2020 ഓഗസ്റ്റ് 8 നു നടത്തുന്ന സൗജന്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.  സൗജന്യ രജിസ്ട്രേഷനായി https://www.manoramahorizon.com/test-centre/online-mock-test/medical-and-engineering-aptitude-test/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

English Summary : Medical- Engineering Free Aptitude Test By Manorama Horizon