കൊച്ചി∙കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) എംബിഎ , പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒാഗസ്റ്റ് 17ലേക്ക് നീട്ടി. www.admission.kufos.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്ബിഐ കലക്ട് സംവിധാനത്തിലൂടെ 1100 രൂപ ( എസ്.സി / എസ്.ടി 550 രൂപ) അപേക്ഷ ഫീസ് അടക്കണം. കെ മാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എംബിഎ കോഴ്‌സുകളിലേക്ക് പ്രവേശനം. പിഎച്ച്ഡി പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

English Summary : KUFOS Mba Phd admission date extended