പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ ഇന്നു മുതൽ 18 വരെ. ആകെയുള്ള 2.8 ലക്ഷം സീറ്റുകളിൽ 2.22 ലക്ഷം സീറ്റുകളിലേക്കുള്ള അലോട്മെന്റാണ് നടത്തിയത്. 57,878 സീറ്റുകളാണു ബാക്കിയുള്ളത്. ആകെ 4.76 ലക്ഷം അപേക്ഷകരാണുള്ളത്.16,711 സാമ്പത്തിക സംവരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ ഇന്നു മുതൽ 18 വരെ. ആകെയുള്ള 2.8 ലക്ഷം സീറ്റുകളിൽ 2.22 ലക്ഷം സീറ്റുകളിലേക്കുള്ള അലോട്മെന്റാണ് നടത്തിയത്. 57,878 സീറ്റുകളാണു ബാക്കിയുള്ളത്. ആകെ 4.76 ലക്ഷം അപേക്ഷകരാണുള്ളത്. 

16,711 സാമ്പത്തിക സംവരണ സീറ്റുകളിലേക്ക് 7744 വിദ്യാർഥികളാണ് അപേക്ഷിച്ചത്. ഇവരെ ആദ്യ അലോട്മെന്റിൽ ഉൾപ്പെടുത്തി. ബാക്കി സീറ്റുകൾ അടുത്ത അലോട്മെന്റിൽ പൊതുവിഭാഗത്തിലേക്കു മാറ്റും.  

ADVERTISEMENT

അലോട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്. അപേക്ഷയിൽ റജിസ്റ്റർ ചെയ്ത മൊബൈലിൽ അലോട്മെന്റ് സ്റ്റാറ്റസ് ലഭിക്കും. 

പ്രവേശനത്തിനുള്ള തീയതിയും സമയവും അലോട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിനു ഫീസ് അടയ്‌ക്കേണ്ട. 

ADVERTISEMENT

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.

English Summary: Kerala Plus One and VHSE Allotment 2020