ശാസ്ത്രസാങ്കേതിക വിദ്യാർഥികൾക്കു മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ‌ഫെലോഷിപ് (പിഎംആർഎഫ്). അപേക്ഷിക്കാൻ അവസാനതീയതി നിശ്ചയിക്കുന്ന രീതി ഇപ്പോഴില്ല.സ്ഥാപനങ്ങൾ: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, തിരുവനന്തപുരം ഉൾപ്പെടെ 7 ഐസറുകൾ, 23 ഐഐടികൾ, തിരുച്ചി എൻഐടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്രസാങ്കേതിക വിദ്യാർഥികൾക്കു മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ‌ഫെലോഷിപ് (പിഎംആർഎഫ്). അപേക്ഷിക്കാൻ അവസാനതീയതി നിശ്ചയിക്കുന്ന രീതി ഇപ്പോഴില്ല. 

സ്ഥാപനങ്ങൾ: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, തിരുവനന്തപുരം ഉൾപ്പെടെ 7 ഐസറുകൾ, 23 ഐഐടികൾ, തിരുച്ചി എൻഐടി, ജവാഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്‌ലിം സർവകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ ഇവയൊന്നിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്നവരെ ഫെലോഷിപ്പിന് സ്ഥാപനം ശുപാർശ ചെയ്യണം. 

ADVERTISEMENT

സിലക്‌ഷന് 2 കൈവഴികൾ 

എ) ഡയറക്ട് എൻട്രി:

ADVERTISEMENT

തൊട്ടു മുൻപുള്ള 3 വർഷക്കാലത്ത് 8 പോയിന്റെങ്കിലും നേടി ശാസ്ത്രസാങ്കേതികവിഷയങ്ങളിൽ ബാച്‌ലർ അഥവാ മാസ്റ്റർ ബിരുദം പൂർത്തിയാക്കുകയോ, അവസാന വർഷ വിദ്യാർഥിയായിരിക്കുകയോ േവണം. 650ൽ കുറയാത്ത ഗേറ്റ് സ്കോറും ആവശ്യമാണ്. ഐഐഎസ്‌സി, ഐഐടി, എൻഐടി, ഐസർ, ഐഐഇഎസ്ടി, അഥവാ കേന്ദ്രസഹായമുള്ള ഐഐഐടി ഇവയിൽനിന്ന് യോഗ്യത നേടിയവർക്കു ഗേറ്റ് നിർബന്ധമല്ല. കൂടാതെ, ഗേറ്റ് സ്കോർ നേടി, ഏതെങ്കിലും പിഎംആർഎഫ് സ്ഥാപനത്തിൽ എംടെക് / എംഎസ് ബൈ റിസർച് പഠിക്കുകയോ ആയിരിക്കണം. ആദ്യ സെമസ്റ്ററിൽ 4 കോഴ്സുകളോടെ എട്ടിൽ കുറയാത്ത ഗ്രേഡ് പോയിന്റ് ആവറേജ് വേണം. അത്തരം സ്ഥാപനത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയിരിക്കണം. 

ബി) ലാറ്ററൽ എൻട്രി:

ADVERTISEMENT

പിഎംആർഎഫ് സ്ഥാപനത്തിൽ പിഎച്ച്ഡി ഗവേഷണം നടത്തുകയായിരിക്കണം. മാസ്റ്റർ ബിരുദത്തിനു ശേഷമാണു പിഎച്ച്ഡിക്കു ചേർന്നതെങ്കിൽ 12 മാസവും, ബാച്‌ലർ ബിരുദത്തിനു ശേഷമാണെങ്കിൽ 24 മാസവും പൂർത്തിയാക്കിയിരിക്കണം. 8.5ൽ കുറയാത്ത ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് / ക്യുമുലേറ്റിവ് പെർഫോമൻസ് ഇൻഡക്സ് നേടി പിഎച്ച്ഡിയിലെ 4 കോഴ്സെങ്കിലും പൂർത്തിയാക്കിയിരിക്കണം. പ്രഫഷനൽ പ്രസിദ്ധീകരണങ്ങളും വിലയിരുത്തും. കൈവഴി ഏതായാലും ഗവേഷണമികവു വിലയിരുത്തി, സ്ഥാപനം നൽകുന്ന ശക്തമായ ശുപാർശ പ്രധാനം. 

ഫെലോഷിപ് തുക: പരമാവധി അഞ്ചു വർഷംവരെ പ്രതിമാസ ഫെലോഷിപ്പായി യഥാക്രമം 70,000 / 70,000 / 75,000 / 80,000 / 80,000 രൂപയും, വാർഷിക ഗ്രാന്റായി രണ്ടു ലക്ഷം രൂപ വീതം ആകെ പത്തു ലക്ഷം രൂപയും ലഭിക്കും. ബിടെക്കുകാർക്കാണ് ഇങ്ങനെ 5 വർഷം ഫെലോഷിപ് കിട്ടുക. ഇന്റഗ്രേറ്റഡ് കോഴ്സ്‌ വഴി വരുന്നവർക്ക് പിഎച്ച്ഡിയുടെ നാലാം വർഷത്തിന്റെ അവസാനം വരെയാണ് സഹായം. ലാറ്ററൽ എൻട്രിക്കാർക്കാകട്ടെ പിഎച്ച്ഡി പ്രോഗ്രാം തീരുന്നതുവരെയും; എൻട്രിക്കു മുൻപുള്ള കാലത്തു ഫെലോഷിപ്പില്ല. ഫെലോഷിപ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഡൽഹി ഐഐടി. വിദ്യാർഥി ഏതെങ്കിലും തീയതിക്കകം നിർദിഷ്ട വെബ്സൈറ്റിലൂടെ അപേക്ഷിക്കുകയെന്ന രീതിയില്ല. സ്ഥാപനത്തിന്റെ ശുപാർശപ്രകാരം മാത്രമാണ് സിലക്‌ഷൻ. ഇതിന് ഇന്റർവ്യൂവുമില്ല. സംവരണരീതിയില്ല. രണ്ടു തവണയിലേറെ ഫെലോഷിപ്പിനു പരിഗണിക്കില്ല. വെബ്: www.https://may2020.pmrf.in/

English Summary: Prime Minister's Research Fellows Scheme