കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വഴി നടപ്പിലാക്കുന്ന 3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് www.scholarships.gov.in എന്ന സൈറ്റിലൂടെ ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 1) ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വഴി നടപ്പിലാക്കുന്ന 3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് www.scholarships.gov.in എന്ന സൈറ്റിലൂടെ ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

1) ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയ്ക്ക് 50 % മാർക്ക് വേണം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കാണു സ്കോളർഷിപ്പിന് അർഹത.

ADVERTISEMENT

2) ഭിന്നശേഷി പ്രീ മട്രിക് സ്കോളർഷിപ്: 9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. ഒരു ക്ലാസിൽ ഒരു തവണ മാത്രം.

ADVERTISEMENT

3) നാഷനൽ മീൻസ്–കം– മെറിറ്റ് സ്കോളർഷിപ്: സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിലെ കുട്ടികൾക്ക്. 9, 10, 11 ക്ലാസുകളിൽ 55 / 60 / 55 % മാർക്ക് വേണം. (പട്ടികവിഭാഗത്തിന് 5% ഇളവ്). വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎംഎംഎസ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം (http://mhrd.gov.in/nmms).

ഒരു കുട്ടിക്ക് ഇവയിൽ ഒരു സ്കോളർഷിപ് മാത്രം. വിശദ മാർഗനിർദേശങ്ങൾക്ക് https://education.kerala.gov.in. ഫോൺ: 83308 18477, 94963 04015

English Summary: Scholarship For Students