നാഷനൽ ടെസ്റ്റിങ് ഏജൻസി നീറ്റ്‌ യ‌ുജി ഫലം പ്രഖ്യാപിച്ചു (https://ntaneet.nic.in). 15.97 ലക്ഷം കുട്ടികൾക്കായി സെപ്റ്റംബർ 13ന് നടത്തിയ പരീക്ഷയിലെയും കോവിഡ് കാരണം അതിൽ പങ്കെടുക്കാനാകാതെ പോയവർക്കായി ഒക്ടോബർ 14ന് നടത്തിയ പരീക്ഷയിലെയും പ്രകടനം പരിഗണിച്ചാണു ഫലം തയാറാക്കിയത്. മുൻനിര സ്ഥാപനങ്ങളായ എയിംസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ടെസ്റ്റിങ് ഏജൻസി നീറ്റ്‌ യ‌ുജി ഫലം പ്രഖ്യാപിച്ചു (https://ntaneet.nic.in). 15.97 ലക്ഷം കുട്ടികൾക്കായി സെപ്റ്റംബർ 13ന് നടത്തിയ പരീക്ഷയിലെയും കോവിഡ് കാരണം അതിൽ പങ്കെടുക്കാനാകാതെ പോയവർക്കായി ഒക്ടോബർ 14ന് നടത്തിയ പരീക്ഷയിലെയും പ്രകടനം പരിഗണിച്ചാണു ഫലം തയാറാക്കിയത്. മുൻനിര സ്ഥാപനങ്ങളായ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളും പുതുച്ചേരി / കാരയ്ക്കൽ ജിപ്മെറും ആദ്യമായി നീറ്റ് കുടക്കീഴിലെത്തിയത് ഇത്തവണയാണ്. 

നീറ്റിൽ 50 പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനത്തിന് അർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40 പെർസെന്റൈൽ മതി. ഭിന്നശേഷിക്കാർക്ക് 45 പെർസെന്റൈലും. ഈ റാങ്ക് ആധാരമാക്കിയാണ് ദേശീയതലത്തിൽ മെഡിക്കൽ, ഡെന്റൽ, ആയുഷ്, വെറ്ററിനറി ബാച്‍ലർ ബിരുദപ്രവേശനം. കേരളത്തിലെ ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി പ്രവേശനത്തിന്റെയും അടിസ്ഥാനം ഇതേ റാങ്കിങ് തന്നെ. ഇത്തവണ യോഗ്യത നേടുന്നതിനു വേണ്ട മാർക് നിലവാരം ഇങ്ങനെ:

ADVERTISEMENT

ജനറൽ : 720 മുതൽ 147 വരെ

ഒബിസി :  146 – 113

പട്ടികജാതി : 146 – 113

പട്ടികവർഗം : 146 – 113

ADVERTISEMENT

ജനറൽ, സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി – 146–129

ഒബിസി ഭിന്നശേഷി : 128–113

പട്ടികജാതി ഭിന്നശേഷി : 128–113

പട്ടികവർഗം ഭിന്നശേഷി : 128–113

ADVERTISEMENT

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ  നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) ദേശീയതലത്തിൽ എംബിബിഎസ് / ബിഡിഎസ് കൗൺസലിങ് നടത്തും. അതിൽ ഉൾപ്പെടുന്നവ:  ജമ്മു–കശ്മീർ / ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലെയും സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട.

∙ കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ (‍‍‍ഡൽഹി – ലേഡി ഹാർഡിഞ്ച്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാന ആസാദ്) / ബനാറസ് ഹിന്ദു / അലിഗഡ് മുസ്‌ലിം), എഎഫ്എംസി പുണെ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ കോളജുകൾ, വർധമാൻ മഹാവീർ ഡൽഹി, ജാമിയ മില്ലിയ (ഡെന്റൽ). എഐഐഎംഎസ്, ജിപ്മെർ എന്നിവ. 

നീറ്റ്: റാങ്ക് ലിസ്റ്റിന് രണ്ടാഴ്ച

കേരളത്തിലെ വിദ്യാർഥികളുടെ നീറ്റ് ഫലം സംബന്ധിച്ച വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണർക്കു ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകർക്ക് ഓൺലൈനായി റോൾ നമ്പർ നൽകി മാർക്ക് ഉറപ്പാക്കുന്നതിന് അവസരം ലഭിക്കും. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റിന് അന്തിമ രൂപം നൽകാൻ രണ്ടാഴ്ച എടുക്കും.അതിനു ശേഷം ഓപ്ഷൻ സ്വീകരിച്ചു മെഡിക്കൽ കോഴ്സുകളിലേക്കുള്ള അലോട്മെന്റ് നടപടികളിലേക്കു കടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫലം അറിയാൻ 

http://ntaresults.nic.in/NTARESULTS_CMS/public/home.aspx .

English Summary: NEET Result 2020