വിദ്യാഭ്യാസ മാസികയായ എജ്യുക്കേഷന്‍ വേള്‍ഡിന്റെ 14-ാമത് അഖിലേന്ത്യ വാര്‍ഷിക സ്‌കൂള്‍ റാങ്കിങ്ങില്‍ കേരളത്തിലെ സ്‌കൂളുകള്‍ക്ക് മിന്നുന്ന നേട്ടം. ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ പട്ടം കേന്ദ്രീയ വിദ്യാലയവും ഗവണ്‍മെന്റ് ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയവും ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ മാസികയായ എജ്യുക്കേഷന്‍ വേള്‍ഡിന്റെ 14-ാമത് അഖിലേന്ത്യ വാര്‍ഷിക സ്‌കൂള്‍ റാങ്കിങ്ങില്‍ കേരളത്തിലെ സ്‌കൂളുകള്‍ക്ക് മിന്നുന്ന നേട്ടം. ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ പട്ടം കേന്ദ്രീയ വിദ്യാലയവും ഗവണ്‍മെന്റ് ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയവും ഒന്നാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പട്ടം കേന്ദ്രീയ വിദ്യാലയ ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നത്. 

ADVERTISEMENT

ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കൊച്ചി നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ആറാം സ്ഥാനവും കരസ്ഥമാക്കി. 

ഗവണ്‍മെന്റ് ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഏഴാം സ്ഥാനത്തും എറണാകുളം നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയ ഒന്‍പതാം സ്ഥാനത്തുമെത്തി. 

ADVERTISEMENT

ഡേ കം ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ വിഭാഗത്തില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു പള്ളിക്കൂടം. പ്രത്യേക ആവശ്യങ്ങളുള്ള സ്‌കൂളുകളുടെ വിഭാഗത്തില്‍ മൂന്നാറിലെ ഡെയര്‍ സ്‌കൂള്‍(സൃഷ്ടി വെല്‍ഫെയര്‍ സെന്റര്‍) അഖിലേന്ത്യ തലത്തില്‍ 12-ാം സ്ഥാനവും നേടി. 

ഡല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിപണി ഗവേഷണ, അഭിപ്രായ സര്‍വേ കമ്പനിയായ സി ഫോറുമായി ചേര്‍ന്നാണ് എജ്യുക്കേഷന്‍ വേള്‍ഡ് സ്‌കൂളുകളുടെ റാങ്കിങ് നിശ്ചയിച്ചത്. 

ADVERTISEMENT

അക്കാദമികമായ പ്രശസ്തി, അധ്യാപകരുടെ കാര്യക്ഷമത, വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ, നേതൃത്വ പാടവം, പാഠ്യപദ്ധതിയും അധ്യാപനശാസ്ത്രവും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സുരക്ഷയും വൃത്തിയും, സാമൂഹിക സേവനം, സാര്‍വദേശീയത, മാതാപിതാക്കളുടെ പങ്കാളിത്തം, അധ്യാപകരുടെ ക്ഷേമവും വികസനവും, പണത്തിന് നല്‍കുന്ന മൂല്യം, കായിക വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം എന്നിങ്ങനെ 14 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ വിദ്യാഭ്യാസരംഗത്തെ മികവ് നിര്‍ണ്ണയിച്ച് റാങ്കിങ് നല്‍കുന്നത്. 

സ്‌കൂള്‍ പ്രിന്‍സിപ്പലുമാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാമൂഹിക സാമ്പത്തിക വിഭാഗത്തിലെ ഫീസടയ്ക്കുന്ന മാതാപിതാക്കള്‍, സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 28 പ്രധാന നഗരങ്ങളിലെയും വിദ്യാഭ്യാസ ഹബ്ബുകളിലെയും 11,368 പേര്‍ സാംപിള്‍ റെസ്‌പോണ്ടന്റ്‌സ് ആയി സര്‍വേയില്‍ പങ്കെടുത്തു. 

English Summary: The Education World Ranking: Kerala Schools