സംസ്ഥാനത്തെ പ്രഥമ ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിന് ഒരു ദശവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി, സർവകലാശാലയുടെ പ്രവർത്തന പാന്ഥാവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ പ്രഥമ ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിന്  ഒരു ദശവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി, സർവകലാശാലയുടെ പ്രവർത്തന പാന്ഥാവിന്റെ നിർമ്മിതിയിൽ പൊതു ജനങ്ങളുടെ അഭിലാഷങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സർവകലാശാല എങ്ങനെ ആകണമെന്നും, ആ അവസ്ഥയിൽ എത്താനുള്ള വിവിധ മാർഗങ്ങളെ സംബന്ധിച്ചും പ്രവർത്തനങ്ങളിൽ ഒഴിവാക്കേണ്ട രീതികളെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് സർവകലാശാലയുടെ പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കുന്ന പ്രക്രിയ യൂണിവേഴ്സിറ്റി ആരംഭിച്ചതായി വൈസ് ചാൻസലർ ഡോ. പി. എം. മുബാറക് പാഷ അറിയിച്ചു.

ADVERTISEMENT

ഇതിന്റെ രണ്ടാം ഘട്ടമായി ചാൻസിലർ, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി, പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമാൻ വിവിധ ജനപ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി നിർദേശങ്ങൾ സ്വീകരിക്കും. കൂടാതെ, സമൂഹത്തിന്റെ വിവിധ തുറകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളുടെയും മാധ്യമങ്ങളുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള ചർച്ചകളോ വെബിനാറുകളോ സംഘടിപ്പിക്കുമെന്നും പ്രൊ വൈസ് ചാൻസലർ ഡോ. എസ്. വി. സുധീർ അറിയിച്ചു. 

ADVERTISEMENT

സർവകലാശാലയുടെ ദശവത്സര പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  plan.sreenarayanaguruou@gmail.com എന്ന ഇമെയിൽ അഡ്രസ്സിലും അഭിപ്രായ രൂപീകരണത്തിന് വേണ്ടി സർവകലാശാല സംഘടിപ്പിക്കുന്ന വെബിനാറുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജന പ്രതിനിധികൾ, സംഘടനകൾ, കൂട്ടായ്മകൾ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പേരും ഇമെയിലും മൊബൈൽ നമ്പറും പ്രതിനിധാനം ചെയ്യുന്ന മേഖലയും webinar.sreenarayanaguruou@gmail.com  എന്ന ഇമെയിൽ അഡ്രസ്സിലും ഡിസംബർ ഒന്നിനു മുൻപ് അയക്കേണ്ടതാണെന്ന് റെജിസ്ട്രാർ ഡോ. പി. എൻ. ദിലീപ് അഭ്യർഥിച്ചു.

English Summary: Sree Narayana Guru Open University