ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന്

ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 

ADVERTISEMENT

എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാറ്റ്, കെവൈപിവൈ സ്‌കോറുകളും പ്രവേശനത്തിന് പരിഗണിക്കും. 

 

താഴെ പറയുന്ന ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

 

ADVERTISEMENT

> ബിഎസ് സി ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്, ബിഎ എക്കണോമിക്‌സ്/ ഇംഗ്ലീഷ്/ ഫിലോസഫി/ഹിസ്റ്ററി ( മൂന്നു വര്‍ഷ പ്രോഗ്രാമുകള്‍)

 

> ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്/എജ്യുക്കേഷന്‍ സ്ട്രീമുകളില്‍ സ്‌പെഷ്യലൈസേഷനോട് കൂടി സയന്‍സ് ആന്‍ഡ് എജ്യുക്കേഷനില്‍ ബിഎസ് സി. ബിഎഡ് ഇരട്ട ഡിഗ്രി പ്രോഗ്രാം(നാലു വര്‍ഷ പ്രോഗ്രാം)

 

ADVERTISEMENT

പരമ്പരാഗത പഠന മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപഗ്രഥന ശേഷി, വിവേചനബുദ്ധി, പ്രശ്‌ന പരിഹാര ശേഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയാണ് അസിം പ്രേംജി സര്‍വകലാശാലയിലേത്. തങ്ങളുടെ മുഖ്യ ശേഷികളെയും നൈപുണ്യങ്ങളെയും ശക്തിപ്പെടുത്തി ഊര്‍ജ്ജസ്വലരും സ്വയം പ്രചോദിതരുമായ പഠിതാക്കളാകാന്‍ ഒരു പൊതു പാഠ്യക്രമം വിദ്യാര്‍ത്ഥികളെ സഹായിക്കും. 

 

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യവും, വിപുലമായ അക്കാദമിക പിന്തുണയും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണവും ഭാഗികവുമായ സ്‌കോളര്‍ഷിപ്പും  സര്‍വകലാശാല നല്‍കുന്നു. അനുഭവസമ്പന്നരും ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായ അധ്യാപകര്‍, നൂതനമായ അധ്യയന-പഠന മാര്‍ഗ്ഗങ്ങള്‍, മെന്ററിങ്ങ്, അധ്യാപനവും ഗവേഷണവും ഫീല്‍ഡ് പരിജ്ഞാനവും ഇടകലര്‍ന്ന പഠനാന്തരീക്ഷം എന്നിവയെല്ലാം ഇന്ത്യയുടെ സങ്കീര്‍ണ്ണമായ സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താനും 21-ാം നൂറ്റാണ്ടിലെ ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. 

 

പുതിയ ക്യാംപസ്

ബംഗലൂരു നഗരപ്രാന്തത്തിലുള്ള സര്‍ജാപൂര്‍-അട്ടിബെലെ റോഡിലെ സര്‍വകലാശാലയുടെ സ്ഥിര റസിഡന്‍ഷ്യല്‍ ക്യാംപസിലാണ് ക്ലാസുകള്‍ നടക്കുക. 80 ഏക്കറില്‍ പരന്നു കിടുക്കുന്ന ക്യാംപസിലെ 2.7 ദശലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായത്. 3800 വിദ്യാര്‍ത്ഥികള്‍ക്കും 700ലധികം അധ്യാപകര്‍ക്കും അനധ്യാപക  ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍, അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള താമസസ്ഥലം, അതിഥികള്‍ക്കുള്ള താമസ സൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റര്‍, ഔട്ട്‌ഡോര്‍ ഇന്‍ഡോര്‍ ഗെയിംസുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സുസജ്ജമായ ഇടമാണ് ഇത്. 

 

നേരത്തേ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 2020 ഡിസംബര്‍ 27. ക്ലാസുകള്‍ 2021 ഓഗസ്റ്റില്‍ ആരംഭിക്കും. 

 

പ്രവേശനത്തിനുള്ള സമയക്രമം ചുവടെ:

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി

 

നേരത്തേയുള്ള പ്രവേശനം- ഡിസംബര്‍ 27, 2020

റെഗുലര്‍ പ്രവേശനം- 2021 ഏപ്രില്‍ മധ്യം

 

എന്‍ട്രന്‍സ് പരീക്ഷാ തീയതി

നേരത്തേയുള്ള പ്രവേശനം- 2021 ജനുവരി 10

റെഗുലര്‍ പ്രവേശനം-2021 മെയ് മധ്യം

 

അഭിമുഖ പ്രകിയ

നേരത്തേയുള്ള പ്രവേശനം- 2021 ഫെബ്രുവരി

റെഗുലര്‍ പ്രവേശനം- 2021 ജൂണ്‍

 

ഓഫര്‍ ലെറ്ററുകള്‍

നേരത്തേയുള്ള പ്രവേശനം- 2021 മാര്‍ച്ച്

റെഗുലര്‍ പ്രവേശനം-2021 ജൂലൈ

 

ക്ലാസ് ആരംഭിക്കുന്നത് 

നേരത്തേയുള്ള പ്രവേശനം- 2021 ഓഗസ്റ്റ് 

റെഗുലര്‍ പ്രവേശനം-2021 ഓഗസ്റ്റ് 

 

വിലാസം : 

അസിം പ്രേംജി സര്‍വകലാശാല, ബുരുഗുണ്ടേ വില്ലേജ്, സര്‍ജാപൂര്‍ ഹോബ്ലി, അനെക്കല്‍ താലൂക്ക്, ബംഗലൂരു, കര്‍ണ്ണാടക-562125

മൊബൈല്‍- 8971889988

ഇമെയില്‍-ugadmissions@apu.edu.in

വെബ്‌സൈറ്റ്- www.azimpremjiuniversity.edu.in/ug

English Summary: Azim Premji University Admission