പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു. ഓരോ വർഷവും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, സിതാർ, ദിശ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സെൽ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു. ഓരോ വർഷവും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, സിതാർ, ദിശ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സെൽ കോവിഡ് സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത്.

ADVERTISEMENT

ദിശ 2020 വെർച്വൽ ഹയർ സ്റ്റഡീസ് എക്സ്പോ ആണ് ആദ്യത്തേത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കോഴ്സുകൾ, അപേക്ഷാ രീതികൾ, ഫീസ്, പ്ലേസ്മെന്റ് തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നതാണ് ഇത്. ഡിസംബർ 10 വരെ വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു കാണാനും അവിടെയുള്ള പ്രഫസർമാരുമായും വിദ്യാർഥികളുമായും സംവദിക്കാനും അവസരം ഒരുക്കിയിരിക്കുന്നു. സൂം വഴി വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു പങ്കെടുക്കാനുള്ള ലിങ്ക് സ്കൂളിലെ കരിയർ ഗൈഡുമാരിൽനിന്നു ലഭിക്കും.

ADVERTISEMENT

ഓരോ സ്കൂളിൽ നിന്ന് ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും സ്റ്റുഡന്റ് ലീഡർമാരായി തിരഞ്ഞെടുത്ത് നൽകാറുള്ള 3 ദിവസത്തെ സൗഹൃദ സ്റ്റുഡന്റ് ലീഡേഴ്സ് റസിഡൻഷ്യൽ പരിശീലനത്തിനു പകരം ഡിസംബർ ആദ്യവാരം 3 ദിവസങ്ങളിലായി 3300 പേർക്ക് ഓൺലൈനായി പരിശീലനം നൽകും. സിവിൽ സർവീസ് മേഖലയിൽ താൽപര്യമുള്ള, തിരഞ്ഞെടുത്ത പ്ലസ് വൺ വിദ്യാർഥികൾക്ക് നൽകാറുള്ള 4 ദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിനു പകരം ഇത്തവണ 3 ദിവസത്തെ പാത്ത് ഫൈൻഡർ ഓൺലൈൻ പരിശീലനം ഡിസംബർ രണ്ടാം വാരം ആരംഭിക്കും. സിനിമ, മാധ്യമ രംഗം, ഡിസൈൻ, അനിമേഷൻ, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് നൽകാറുള്ള സിതാർ പരിശീലനം ഈ വർഷം ജില്ലാ, സംസ്ഥാന തലം വരെ ഓൺലൈനിലൂടെ നൽകും. ദേശീയതലത്തിലെ പരിശീലനം ദേശീയസാഹചര്യം അനുകൂലമായ ശേഷം.

English Summary: Career Guidance and Adolescent Counselling Cell of Department of Higher Secondary Education