കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനം ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ (ഐഐപി) ‘ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പാക്കേജിങ്’ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ∙ യോഗ്യത ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, മൈക്രോബയോളജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനം ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്  ഓഫ് പാക്കേജിങ്ങിൽ (ഐഐപി) ‘ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പാക്കേജിങ്’ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ADVERTISEMENT

∙ യോഗ്യത  

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി ഇവയൊന്നെങ്കിലും അടങ്ങിയ ബിഎസ്‌സിയോ, അഗ്രികൾചർ / ഫുഡ്‌ സയൻസ് / പോളിമർ സയൻസ് /എൻജിനീയറിങ്  / ടെക്‌നോളജി ബിരുദമോ റഗുലർ കോഴ്സ്‌ വഴി സെക്കൻഡ് ക്ലാസിലെങ്കിലും ജയിച്ചിരിക്കണം. 

പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2021 മേയ് 31ന് 30 വയസ്സ് കവിയരുത്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് 33 / 35 വരെയാകാം.

ADVERTISEMENT

∙ അപേക്ഷ

ആകെ 500 സീറ്റുകളാണ് (മുംബൈ (280), ഡൽഹി (100), കൊൽക്കത്ത (80), ഹൈദരാബാദ് (40)). അപേക്ഷാഫോം സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രസക്തരേഖകളും 500 രൂപയുടെ ഡ്രാഫ്റ്റും സഹിതം ഈ 4 നഗരങ്ങളിലോ ചെന്നൈയിലോ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിൽ ജൂൺ 11 വരെ സമർപ്പിക്കാം. Indian Institute of Packaging എന്ന പേരിൽ ബന്ധപ്പെട്ട നഗരത്തിൽ മാറാവുന്ന വിധമാവണം ഡ്രാഫ്റ്റ്.

∙ പരീക്ഷ

ADVERTISEMENT

എൻട്രൻസ് പരീക്ഷ ജൂൺ 18ന് ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽവച്ച് തുടർന്ന് ഇന്റർവ്യൂവുമുണ്ട്. 10,12, ബിരുദം,  എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മാർക്ക് 1:1:3:3:2 എന്ന അനുപാതത്തിൽ ചേർത്തു റാങ്കിട്ട് സിലക്​ഷൻ നടത്തും. വിവരങ്ങൾ: www.iip-in.com.

∙പാക്കേജിങ് ടെക്നോളജി    

റഗുലർ കോഴ്‌സായി എൻജിനീയറിങ് കോളജിലോ  പോളിടെക്‌നിക്കിലോ പഠിക്കാൻ സൗകര്യം കുറവായ വിഷയമാണ്‌ പാക്കേജിങ് ടെക്‌നോളജി. സേവന പരിചയത്തിന്റെ പിൻബലത്തിൽ തൊഴിലെടുക്കുന്നവരാണ് മുഖ്യമായും ഈ  രംഗത്തുള്ളത്. അതിനാൽ, സാങ്കേതിക യോഗ്യതകൾ നേടിയവർക്കു തൊഴിൽസാധ്യതയേറെ.