ഫോക്കസ് ഏരിയയ്ക്കു പ്രാധാന്യം നൽകിയുള്ള ഹിന്ദി പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, മനസ്സു നിറയ്ക്കുകയും ചെയ്തു. ആദ്യ ക്ലസ്റ്ററുകളിലെ ചോദ്യങ്ങളെല്ലാം ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഫോക്കസ് ഏരിയയിലുള്ള ‘ബീർബഹൂട്ടി’ (15), ‘ടൂട്ടാ പഹിയാ’ (10), ‘ഹതാശാ സേ ഏക്‌ വ്യക്തി ബൈഠ് ഗയാ ഥാ’ (8),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോക്കസ് ഏരിയയ്ക്കു പ്രാധാന്യം നൽകിയുള്ള ഹിന്ദി പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, മനസ്സു നിറയ്ക്കുകയും ചെയ്തു. ആദ്യ ക്ലസ്റ്ററുകളിലെ ചോദ്യങ്ങളെല്ലാം ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഫോക്കസ് ഏരിയയിലുള്ള ‘ബീർബഹൂട്ടി’ (15), ‘ടൂട്ടാ പഹിയാ’ (10), ‘ഹതാശാ സേ ഏക്‌ വ്യക്തി ബൈഠ് ഗയാ ഥാ’ (8), ‘അയാം കലാം കെ ബഹാനേ’ (12), ‘സബ്സേ ബഡേ ശോ മാൻ’ (15) എന്നീ പാഠങ്ങളിൽനിന്നുതന്നെ 60 സ്കോറിന്റെ ചോദ്യങ്ങളുണ്ടായിരുന്നു. 

അഞ്ചു സ്കോറിന്റെ ചോദ്യങ്ങളിൽ കഥാസന്ദർഭത്തെ അടിസ്ഥാനമാക്കി തയാറാക്കാനുള്ള തിരക്കഥ, ബേലയുടെ ഡയറി, കവിതയുടെ ആശയം എഴുതാനുള്ള ചോദ്യം, സംഭാഷണ രചന, റിപ്പോർട്ട്, ഗംഗിയുടെ സ്വഭാവചിത്രീകരണം എന്നിവ പ്രതീക്ഷിച്ചിരുന്നതാണ്. തിരക്കഥ തയാറാക്കാനുള്ള ചോദ്യത്തിൽ സഹായ ടെക്സ്റ്റിൽ നിന്നു തന്നെ ദ്യശ്യവിവരണത്തിനൊപ്പം ചേർക്കേണ്ട സംവാദത്തിലേക്കുള്ള വഴി തുറന്നുകിട്ടും. 

ജി. സോമശേഖരൻ
ADVERTISEMENT

വാക്യാംശം തിരഞ്ഞെടുത്ത് വാക്യം പൂർത്തിയാക്കാനുള്ള ചോദ്യം കലാമിന്റെ രസകരമായ കഥ ആസ്വദിച്ച ആർക്കുമെഴുതാം. മിഹിർ സ്കൂൾ അനുഭവങ്ങളെക്കുറിച്ച് അമ്മാവനെഴുതുന്ന കത്ത്, പോസ്റ്റർ തയാറാക്കൽ എന്നിവ ശരാശരിക്കു താഴെയുള്ളവരെ വലച്ചിട്ടുണ്ടാകും.

ഒരു മാർക്കിന്റെയും രണ്ടു മാർക്കിന്റെയും ചോദ്യങ്ങളും വ്യാകരണചോദ്യങ്ങളും എളുപ്പമായിരുന്നു. വാക്യ പിരമിഡ് തയാറാക്കാനുള്ള ചോദ്യത്തിനു രണ്ടു രീതിയിൽ ഉത്തരമെഴുതാൻ സാധ്യതയുണ്ടെങ്കിലും അതു സ്കോറിനെ ബാധിക്കാനിടയില്ല. ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള പാഠങ്ങളിൽനിന്ന് വലിയ സ്കോറിന്റെ (5) അധികം ചോദ്യങ്ങൾ ചോദിക്കാതിരുന്നത് അഭിനന്ദനാർഹം.

(കൊട്ടാരക്കര കുളക്കട ഗവ. വിഎച്ച്എസ്എസ് അധ്യാപകനാണ് ലേഖകൻ)

ADVERTISEMENT

English Summary : SSLC Examination Hindi Question Paper Exam Review by G. Somasekharan.