കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (കെഎസ്ഐഡി) പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 31 വരെ അപേക്ഷിക്കാം. വെബ്: www.ksid.ac.in. ഫോൺ: 0474-2710393 

പ്രോഗ്രാമുകൾ ഇവ: 

∙ ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ 

∙ ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ 

∙ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ

രണ്ടര വർഷമായി 5 സെമസ്റ്ററുകൾ. ഓരോ പ്രോഗ്രാമിനും 10 സീറ്റ്. ഇതിൽ മെറിറ്റ് 6, പിന്നാക്കവിഭാഗം 3, പട്ടികവിഭാഗം ഒന്ന്. 55 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട പ്രഫഷനൽ പരിചയമുള്ളവർക്കു വിശേഷപരിഗണന. 40 വയസ്സു കവിയരുത്. 

ജൂൺ 25ന് ഓൺലൈൻ അഭിരുചിപരീക്ഷയും, ഇതിൽ മികവു കാട്ടുന്നവർക്കായി ജൂലൈ 8, 9 തീയതികകളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റൂഡിയോ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുമുണ്ട്. സിലക്‌ഷൻ ലിസ്റ്റ് ജൂലൈ 14ന്. സെമസ്റ്ററിനു 45,000 രൂപ ഫീസ് നൽകണം. 2,000 രൂപ പ്രവേശനഫീ, 10,000 രൂപ നിരതദ്രവ്യം മുതലായവ പുറമേ. ഹോസ്റ്റൽഫീ സെമസ്റ്ററിന് 6000 രൂപ.

English Summary: Career Scope Of Designing