അടിസ്‌ഥാന സയൻസ് വിഷയങ്ങളിലെ ഗുണമേന്മയാർന്ന പഠനഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഐസർ’ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) പ്ലസ്‌ ടു കഴിഞ്ഞവർക്കുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബർഹാംപുർ (ഒഡീഷ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിസ്‌ഥാന സയൻസ് വിഷയങ്ങളിലെ ഗുണമേന്മയാർന്ന പഠനഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഐസർ’ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) പ്ലസ്‌ ടു കഴിഞ്ഞവർക്കുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബർഹാംപുർ (ഒഡീഷ) എന്നിവിടങ്ങളിൽ സ്വയംഭരണ സ്ഥാപനങ്ങളായി ഇവ പ്രവർത്തിക്കുന്നു. 

ADVERTISEMENT

പ്രോഗ്രാമുകൾ

∙ 5 വർഷ ബിഎസ്–എംഎസ്: ബയോളജിക്കൽ, കെമിക്കൽ / ഡേറ്റ / എർത്ത്  & ക്ലൈമറ്റ്  / എർത്ത്  & എൻവയൺമെന്റൽ  / ജിയോളജിക്കൽ  / ഫിസിക്കൽ / മാത്തമാറ്റിക്കൽ സയൻസസ്

∙ 5 വർഷ ബിഎസ്–എംഎസ്: ഫിസിക്സ് / മാത്‌സ് / ബയോളജി / കെമിസ്ട്രി / സയൻസ്

∙ 4 വർഷ ബിഎസ്, ഭോപാലിൽ മാത്രം: കെമിക്കൽ എൻജി / ഡേറ്റ സയൻസ് & എൻജി / ഇലക്ട്രിക്കൽ എൻജി & കംപ്യൂട്ടർ സയൻസ്/ ഇക്കണോമിക് സയൻസസ്

ADVERTISEMENT

എല്ലാ പ്രോഗ്രാമുകളും എല്ലാ കേന്ദ്രങ്ങളിലുമില്ല. 

പ്രവേശനം 

സയൻസ് സ്‌ട്രീമിൽ പഠിച്ച് 2020, 2021 വർഷങ്ങളിലൊന്നിൽ 60% എങ്കിലും മൊത്തം മാർക്കോടെ 12 ജയിച്ചവർക്ക് 3 കൈവഴികളിലൂടെ പ്രവേശനം നേടാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. 11,12 ബോർഡ് മാർക്കുകളുണ്ടെങ്കിലും, 12 ലെ മാർക്കു മാത്രമേ പരിഗണിക്കൂ. 4 വർഷത്തെ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനു മാത്രം 12 ൽ മാത്‌സ് പഠിച്ചിരിക്കണമെന്നു നിർബന്ധമുണ്ട്.

ADVERTISEMENT

1) കെവിപിവൈ (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, 2021–22): അപേക്ഷിക്കാനുള്ള പോർട്ടൽ  ഓഗസ്റ്റ് 31 വരെ തുറന്നിരിക്കും.

2) 2021 ലെ ഐഐടി ജോയിന്റ് എൻട്രൻസ് അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികവ്. പൊതു മെറിറ്റ് ലിസ്റ്റിലെ റാങ്ക് 15000ന് ഉള്ളിൽ.  അപേക്ഷിക്കാവുന്ന തീയതികൾ പിന്നീട് അറിയിക്കും. 

3) സംസ്‌ഥാന / കേന്ദ്ര ബോർഡ് (SCB): 75% സീറ്റുകളെങ്കിലും ഈ കൈവഴിയിലായിരിക്കും. സയൻസ് സ്‌ട്രീമിൽ 12 ജയിച്ചവർ സെപ്റ്റംബർ 17ന് കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവയടക്കം വിവിധ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കി നടത്തുന്ന 3 മണിക്കൂർ ഐസർ–അഭിരുചി പരീക്ഷയിൽ (IAT 2021) മികവു കാട്ടണം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് 15 വീതം ആകെ 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ടെസ്റ്റിന്റെ സിലബ സും മാതൃകാ ചോദ്യങ്ങളും വെബ്സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള പോർട്ടൽ ഓഗസ്റ്റ് 31 വരെ തുറന്നിരിക്കും.

അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ. ഓൺലൈനായി അടയ്ക്കാം. ആകെ സീറ്റുകൾ ബിഎസ്–എംഎസിന് തിരുവനന്തപുരത്തെ 280 ഉൾപ്പെടെ 1741. ഭോപാലിലെ ബിഎസ് ഇക്കണോമിക് സയൻസസ് – 73, എൻജിനീയറിങ് സയൻസസ് – 42. ഏഴ് ഐസറുകളിലേക്കും ചേർത്ത് ഒരപേക്ഷ മതി. അർഹതയുള്ളവർക്ക് 3 കൈവഴികൾ വഴിയും പ്രവേശനത്തിനു ശ്രമിക്കാം. ഓരോന്നിനും തനതായ അപേക്ഷ വേണം. സിലക്‌ഷനിൽ കേന്ദ്രസർക്കാരിലെ സംവരണക്രമം പാലിക്കും.ക്യാംപസിൽ താമസിക്കണം. വിശദാംശങ്ങൾക്കും അറിയിപ്പുകൾക്കും The Chairperson Joint Admissions Committee 2021, IISER Kolkata, Mohanpur, Nadia - 741246; ഇ–മെയിൽ: ask-jac2021@iiserkol.ac.in, വെബ്: www.iiseradmission.in

English Summary: Indian Institutes of Science Education and Research