കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പ്രഖ്യാപിക്കും. വൈകിട്ടു 4 മുതൽ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. 85.13 ആണു കഴിഞ്ഞ വർഷത്തെ വിജയശതമാനം; 2.81% കൂടുതൽ. സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ 3,73,788 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഓപ്പൺ സ്കൂളില്‍ 25,292 പേർ ഉപരിപഠനത്തിനു യോഗ്യത നേടി; വിജയം 53%.

ADVERTISEMENT

വിജയശതമാനം കൂടുതൽ എറണാകുളത്താണ്-91.11; കുറവ് പത്തനംതിട്ട -82.53%. 100 ശതമാനം വിജയം നേടിയ സ്കൂളുകൾ 136. കഴിഞ്ഞവർഷം 114 ആയിരുന്നു. ഇതിൽ സർക്കാർ സ്കൂൾ 11, എയ്ഡഡ് 36, അൺ എയ്ഡഡ് 79. സ്പെഷൽ സ്കൂൾ 10. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 48383.

റഗുലർ–സ്കൂൾ ഗോയിങ് വിഭാഗത്തിൽ സയൻസ് പരീക്ഷ എഴുതിയവർ 1,76,717. വിജയിച്ചത് 1,59,988. വിജയം 90.52%. ഹ്യുമാനിറ്റീസ് പരീക്ഷ എഴുതിയത് 79,338 പേർ. വിജയിച്ചത് 63,814. വിജയം 80.4%. കൊമേഴ്സ് പരീക്ഷ എഴുതിയവർ 1,17,733. വിജയിച്ചത് 1,04,930. വിജയം 89.13%. ടെക്നിക്കൽ വിഭാഗത്തിൽ 1298 പേർ പരീക്ഷ എഴുതിയതില്‍ 1011 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയം 84.39%. ആർട് (കലാമണ്ഡലം) 75 പേരിൽ 67 പേർ വിജയിച്ചു. വിജയം 89.33%

ADVERTISEMENT

റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ സർക്കാർ സ്കൂളിൽ 1,58,380 പേർ പരീക്ഷ എഴുതിയതിൽ 1,34,655 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയം 85.02%. എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ 1,91,843 പേർ പരീക്ഷ എഴുതിയതിൽ 1,73,361 പേർ യോഗ്യത നേടി. വിജയം 90.37%. അൺ എയ്ഡഡ് വിഭാഗത്തിൽ 23,358 പേർ പരീക്ഷ എഴുതിയതിൽ 20,479 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയം 87.67%. സ്പെഷൽ സ്കൂൾ വിഭാഗത്തിൽ 207 പേരും വിജയിച്ചു. ഉപരിപഠനത്തിനു യോഗ്യത നേടാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷ നടക്കും. 

പരീക്ഷാഫലം www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.

ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.

ADVERTISEMENT

Content Summary : Kerala Plus Two Results 2021