ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. 9 പേർക്കു 100 പെർസന്റൈൽ സ്കോറുണ്ട്. ഇതിൽ മഹാരാഷ്ട്രയിൽ പരീക്ഷയെഴുതിയ 4 പേരും യുപിയിൽ പരീക്ഷയെഴുതിയ ഒരാളും ഉൾപ്പെടുന്നു. 99.99 പെർസന്റൈൽ നേടിയ 19 പേരിൽ ഒരാൾ കേരളത്തിലാണ്. 100, 99,99 പെർസന്റൈൽ സ്കോർ നേടിയ 28 പേരിൽ 23 പേരും എൻജിനീയറിങ് ബിരുദധാരികളാണ്. വിവരങ്ങൾക്ക് https://iimcat.ac.in/

Content Summary: CAT Result