അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, പിജി ഡിഎൻബി പ്രവേശനത്തിനു നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് നടപടികൾ നാളെ ആരംഭിക്കും. സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) പ്രഖ്യാപിച്ചു. 22നാണ് ആദ്യ അലോട്മെന്റ്. 

താഴെപ്പറയുന്ന സീറ്റുകളിലേക്കാണു സിലക്‌ഷൻ:

∙ 50% അഖിലേന്ത്യാ ക്വോട്ട 

∙ കേന്ദ്ര സർവകലാശാലകൾ, എഎഫ്എംസി (റജിസ്ട്രേഷൻ മാത്രം) അഖിലേന്ത്യാ ക്വോട്ടയുൾപ്പെടെ മുഴുവൻ സീറ്റുകളും

∙ കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും

∙ പിജി ഡിഎൻബി മുഴുവൻ സീറ്റുകളും

വിശദവിവരങ്ങൾക്കു വെബ് സൈറ്റ്: www.mcc.nic.in

Content Summary: NEET - PG Medical Counselling