ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പിജി ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്‌സിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക്  സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള,  വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്– www.minoritywelfare.kerala.gov.in 

Content Summary: Scholarships For Minority Students