ന്യൂഡൽഹി ∙ പ്രാദേശിക ഭാഷകളിലുള്ള എൻജിനീയറിങ് പഠനത്തിനു വിദ്യാർഥികളുടെ തണുപ്പൻ പ്രതികരണം. ഈ അധ്യയനവർഷം മുതലാണു പ്രാദേശിക ഭാഷകളിൽ എൻജിനീയറിങ് കോഴ്സുകൾ ആരംഭിക്കാൻ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അനുമതി നൽകിയത്. എന്നാൽ, ആകെ അനുവദിച്ച സീറ്റിൽ 21 ശതമാനത്തിൽ മാത്രമാണു വിദ്യാർഥികൾ പ്രവേശനം നേടിയത്. കന്നഡയിൽ പഠിക്കാൻ ഒരു വിദ്യാർഥി പോലും താൽപര്യം പ്രകടിപ്പിച്ചില്ല.

ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മറാഠി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് കോഴ്സ് നടത്താൻ 19 സ്ഥാപനങ്ങളിലായി 1230 സീറ്റുകളാണ് അനുവദിച്ചിരുന്നത്. ഇതിൽ വിദ്യാർഥികളുള്ളത് 255 എണ്ണത്തിൽ മാത്രം. ഹിന്ദിയിൽ പഠിക്കാൻ 116 പേർ പ്രവേശനം നേടി. മറാഠിയിൽ 60 പേരും തമിഴിൽ 50 പേരും ബംഗാളിയിൽ 16 പേരും തെലുങ്കിൽ 13 പേരും പഠിക്കുന്നുണ്ട്.

Content Summary : Cold start for AICTE regional language engenering courses