തിരുവനന്തപുരം ∙ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈനായെങ്കിലും ക്ലാസുകൾ സംബന്ധിച്ചു കൃത്യമായ മാർഗനിർദേശമില്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഓൺലൈൻ ക്ലാസുകളുടെ സമയക്രമവും ഘടനയും എങ്ങനെയെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടില്ല. 

കുട്ടികൾ വരുന്നില്ലെങ്കിലും അധ്യാപകർ സ്കൂളിൽ ഹാജരാകണമെന്നാണു നിർദേശം. പക്ഷേ, സ്കൂളിലെത്തുന്ന അധ്യാപകർ ഓൺലൈൻ ക്ലാസെടുത്താൽ സ്വന്തമായി ഫോണില്ലാത്ത കുട്ടികൾക്ക് അതു കാണാനാകാത്ത സ്ഥിതിയാണ്.

ചെറിയ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ ക്ലാസിനായി രക്ഷിതാക്കളുടെ ഫോണിനെയാണ് ആശ്രയിക്കുന്നത്. പകൽ സമയം രക്ഷിതാക്കളിൽ ഭൂരിഭാഗവും ജോലിക്കു പോകുന്നതിനാൽ ഈ സമയത്ത്  ഫോൺ ലഭ്യമല്ല. വൈകിട്ട് ആറിനു ശേഷം ക്ലാസ് എടുത്താലേ ഭൂരിഭാഗം കുട്ടികൾക്കും പങ്കെടുക്കാനാകൂ എന്നതാണ് സാഹചര്യം.

Content Summary : Online classes create confusion among teachers and students