എൻജിനീയറിങ് പഠനത്തിനു ചേരാൻ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണമെന്ന നിർദേശം ഒഴിവാക്കുമെന്ന അഭ്യൂഹം കഴിഞ്ഞ വർഷം ശക്തമായിരുന്നു. ഇതു കടുത്ത വിമർശനത്തിനും കാരണമായി. ഇതിനു പ‌ിന്നാലെ ഈ നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന വിശദീകരണം എഐസിടിഇ നൽ‌കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആർക്കിടെക്ചർ ബിരുദ പഠനത്തിനു ചേരാൻ 12–ാം ‌ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് (പിസിഎം) വിഷയങ്ങൾ നിർബന്ധമായി പഠിച്ചിരിക്കണമെന്ന മാനദണ്ഡം ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ഒഴിവാക്കി. 2022–23 അധ്യയന വർഷത്തിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ അപ്രൂവൽ പ്രോസസിലാണിതു വ്യക്തമാക്കിയത്. ഫാഷൻ ടെക്നോളജി, പാക്കേജിങ് ടെക്നോളജി കോഴ്സുകൾക്കും ഈ ഇളവുണ്ട്.

ADVERTISEMENT

ഫിസിക്സ്, കെമിസ്ട്രി, കണക്ക്്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐടി, ബയോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബയോടെക്നോളജി, ടെക്‌നിക്കൽ വൊക്കേഷനൽ സബ്ജക്ട്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ്, ഒൻട്രപ്രനർഷിപ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം 12ൽ പഠി‌ക്കുന്നവർക്കും ഇനി ആർക്കിടെക്ചറിന് അപേക്ഷിക്കാം.

ADVERTISEMENT

എൻജിനീയറിങ് പഠനത്തിനു ചേരാൻ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണമെന്ന നിർദേശം ഒഴിവാക്കുമെന്ന അഭ്യൂഹം കഴിഞ്ഞ വർഷം ശക്തമായിരുന്നു. ഇതു കടുത്ത വിമർശനത്തിനും കാരണമായി. ഇതിനു പ‌ിന്നാലെ ഈ നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന വിശദീകരണം എഐസിടിഇ നൽ‌കിയിരുന്നു.

ADVERTISEMENT

ഏതൊക്കെ കോഴ്സുകൾക്കു ഫിസിക്സ്, കെമിസ്ട്രി, കണക്ക് നിബന്ധന ഒഴി‌വാക്കാമെന്നതു സംബന്ധിച്ചു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു എഐസിടിഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി.  ഓരോ അധ്യയന വർഷവും പിന്തുടരേണ്ട മാനദണ്ഡങ്ങൾ  എഐസിടിഇ പുറത്തിറക്കാറുണ്ട്.

Content Summary : PCM is not required to do Architecture