വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാനുള്ള പരീക്ഷയെഴുതാൻ, പന്ത്രണ്ടാം ക്ലാസിലെ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കുണ്ടായിരിക്കണമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ (1956) വ്യവസ്ഥകൾ വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ ഒരാൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാനുള്ള പരീക്ഷയെഴുതാൻ, പന്ത്രണ്ടാം ക്ലാസിലെ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കുണ്ടായിരിക്കണമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ (1956) വ്യവസ്ഥകൾ വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ ഒരാൾക്ക് എംബിബിഎസ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പിസിബി) വിഷയങ്ങളിൽ ആകെ 50% മാർക്ക് വേണം. വിദേശത്തു നിന്നു പഠിച്ചെത്തിയാലും ഇന്ത്യയിലെ റജിസ്ട്രേഷന് ഇതേ മാർക്ക് മാനദണ്ഡം വേണമെന്നു ജസ്റ്റിസ് കാമേശ്വർ റാവു വ്യക്തമാക്കി. 

ADVERTISEMENT

ഇന്ത്യയിലെ റജിസ്ട്രേഷനുള്ള സ്ക്രീനിങ് പരീക്ഷയ്ക്ക് ഹാജരാകാൻ യോഗ്യത സർട്ടിഫിക്കറ്റിനു നൽകിയ അപേക്ഷ ദേശീയ മെഡിക്കൽ കമ്മിഷൻ മടക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിൽ ഈ 3 വിഷയങ്ങൾക്കും കൂടി ആകെ 47.8% മാർക്കു മാത്രമാണ് ലഭിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതു ചോദ്യം ചെയ്താണ് വിദ്യാർഥി ഹർജി നൽകിയത്. 

ADVERTISEMENT

ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിനു കീഴിൽ 12–ാം ക്ലാസ് പരീക്ഷയെഴുതിയ തനിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ് വിഷയങ്ങളിൽ 50% മാർക്കുണ്ടെന്നായിരുന്നു വിദ്യാർഥിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് നേപ്പാളിലെ ബി.പി.കൊയ്‌രാള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ പ്രവേശനം ലഭിച്ചതെന്നും വിദ്യാർഥി ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി തള്ളി.

Content Summary: Foreign Medical Graduates Registration