∙അഡ്‌മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പരിശോധനയ്‌ക്കായി പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു പരീക്ഷാഹാളിൽ എത്തണം. വൈകി എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ∙ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ രേഖ ഹാജരാക്കണം. ∙പരീക്ഷാഹാളിൽ നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ സ്വന്തം പേരിനു നേരെ ഒപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙അഡ്‌മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പരിശോധനയ്‌ക്കായി പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു പരീക്ഷാഹാളിൽ എത്തണം. വൈകി എത്തുന്നവരെ പ്രവേശിപ്പിക്കില്ല. 

∙ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ രേഖ ഹാജരാക്കണം.  

ADVERTISEMENT

∙പരീക്ഷാഹാളിൽ നൽകുന്ന അഡ്രസ് ലിസ്‌റ്റിൽ സ്വന്തം പേരിനു നേരെ ഒപ്പു രേഖപ്പെടുത്തണം. 

∙ഉത്തരക്കടലാസിന്റെ എ പാർട്ടിൽ റജിസ്‌റ്റർ നമ്പർ, ജനനത്തീയതി എന്നിവ നിശ്‌ചിത സ്‌ഥലത്ത് എഴുതുകയും ബന്ധപ്പെട്ട ബബ്ൾ കറുപ്പിക്കുകയും വേണം. പരീക്ഷയുടെ പേരും പരീക്ഷാത്തീയതിയും അനുവദിച്ച സ്‌ഥലത്തു രേഖപ്പെടുത്തണം. 

∙ചോദ്യ ബുക്‌ലെറ്റ് ആൽഫാ കോഡ് ബബ്ൾ ചെയ്‌ത ഉത്തരക്കടലാസാണ് ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുക. ഉദ്യോഗാർഥിക്കു നൽകിയ ചോദ്യ ബുക്‌ലെറ്റ് ആൽഫാ കോഡ് പരീക്ഷാ ഹാളിലെ ഇരിപ്പിടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ച ആൽഫാ കോഡിലുള്ള ചോദ്യ ബുക്‌ലെറ്റാണു ലഭിച്ചതെന്ന് ഉദ്യോഗാർഥി ഉറപ്പു വരുത്തണം. അങ്ങനെയല്ലെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കുക. 

∙ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത് ഉത്തരക്കടലാസിന്റെ ബി–പാർട്ടിലാണ്. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിനുള്ള ബബ്ൾ മാത്രം പൂർണമായി കറുപ്പിക്കുക. ഉത്തരക്കടലാസിൽ മറ്റെവിടെയും ഒന്നും രേഖപ്പെടുത്താൻ പാടില്ല.

ADVERTISEMENT

∙അച്ചടിയിലെയോ നിർമാണത്തിലെയോ അപാകത മൂലമല്ലാതെ മറ്റൊരു കാരണവശാലും ഒഎംആർ ഉത്തരക്കടലാസ്/ചോദ്യപുസ്‌തകം മാറ്റി നൽകുന്നതല്ല. 

∙ഉത്തരങ്ങൾ രേഖപ്പെടുത്താൻ നീല/കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

∙ഉത്തരം കണ്ടുപിടിക്കാൻ കണക്കുകൂട്ടലുകളോ കുറിപ്പുകളോ ആവശ്യമുണ്ടെങ്കിൽ ചോദ്യപുസ്‌തകത്തിന്റെ അവസാന പേജ്  ഉപയോഗിക്കുക. ഉത്തരക്കടലാസ് ഇതിന് ഉപയോഗിക്കരുത്. 

∙ഉത്തരക്കടലാസിൽ ദ്വാരങ്ങൾ ഇടരുത്. നനയുകയോ വൃത്തിഹീനമാകുകയോ ചെയ്യരുത്. 

ADVERTISEMENT

∙പരീക്ഷ തുടങ്ങിക്കഴിഞ്ഞശേഷം ഉദ്യോഗാർഥിയെ പരീക്ഷാഹാളിൽ കടക്കാൻ അനുവദിക്കില്ല. പരീക്ഷ തീരുംവരെ ഹാൾ വിട്ടു പുറത്തുപോകാനും അനുവദിക്കില്ല.

Content Summary: Kerala PSC OMR Examination-Things To Know