3,5,8,10 ക്ലാസ് വിദ്യാർഥികളുടെ നിലവാരം വിലയിരുത്താൻ കഴിഞ്ഞവർഷം നടത്തിയ സർവേയിൽ പല വിഷയങ്ങളിലും കേരളം ദേശീയ നിലവാര ത്തെക്കാൾ പിന്നിലാണ്. പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേരളത്തിനു മുന്നിലെത്തി. 3,5 ക്ലാസുകളിൽ ഭാഷ, കണക്ക്, പരിസര പഠനം എന്നീ വിഷയങ്ങളുടെയും 8–ാം ക്ലാസിൽ ഭാഷ, കണക്ക്, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയുടെയും പത്തിൽ ഒന്നാം ഭാഷ, കണക്ക്, സയൻസ്, സാമൂഹിക ശാസ്ത്രം, ഇംഗ്ലിഷ് എന്നിവയുടെയും നില‌വാരമാണു പരിശോധിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗണിത, ശാസ്ത്ര വിഷയങ്ങളിൽ കേരളത്തിലെ സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം പിന്നിലേക്കെന്നു നാഷനൽ അച്ചീവ്മെന്റ് സർവേ– 2021 (എൻഎഎസ്) സൂചിപ്പിക്കുന്നു. 3,5,8,10 ക്ലാസ് വിദ്യാർഥികളുടെ നിലവാരം വിലയിരുത്താൻ കഴിഞ്ഞവർഷം നടത്തിയ സർവേയിൽ പല വിഷയങ്ങളിലും കേരളം ദേശീയ നിലവാര ത്തെക്കാൾ പിന്നിലാണ്. പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേരളത്തിനു മുന്നിലെത്തി. 3,5 ക്ലാസുകളിൽ ഭാഷ, കണക്ക്, പരിസര പഠനം എന്നീ വിഷയങ്ങളുടെയും 8–ാം ക്ലാസിൽ ഭാഷ, കണക്ക്, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയുടെയും പത്തിൽ ഒന്നാം ഭാഷ, കണക്ക്, സയൻസ്, സാമൂഹിക ശാസ്ത്രം, ഇംഗ്ലിഷ് എന്നിവയുടെയും നില‌വാരമാണു പരിശോധിച്ചത്.

ADVERTISEMENT

മൂന്നാം ക്ലാസിൽ കേരളത്തിന്റെ പ്രകടനം മെച്ചമാണ്. അഞ്ചാം ക്ലാസിൽ കണക്ക്, പരിസരപഠനം എന്നീ വിഷയങ്ങളിലെ ദേശീയ ശരാശരി അഞ്ഞൂറിൽ 284 ആണെങ്കിൽ കേരളത്തിന്റെ ശരാശരി സ്കോർ 279, 283 എന്നിങ്ങനെയാണ്. പഞ്ചാബ് (310), രാജസ്ഥാൻ (304), ബംഗാൾ (292) തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തെക്കാൾ മുന്നിലുണ്ട്.

എട്ടാം ക്ലാസിലെ കണക്കിനും സോഷ്യൽ സയൻസിനും ദേശീയ ശരാശരി 255 ആണെങ്കിൽ കേരള‌ത്തിന്റേത് 240, 250 എന്നിങ്ങനെയാണ്; സയൻസിൽ നില മെച്ചമാണ്– ദേശീയ ശരാശരി 250, കേരളം 252.

ADVERTISEMENT

പത്താം ക്ലാസിൽ ഇംഗ്ലിഷ്, ഒന്നാം ഭാഷ (കേരളത്തിൽ മലയാളം), സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയ ശരാശരിയെക്കാൾ മുന്നിലാണു കേര‌‌ളം. ഒന്നാം ഭാഷയിൽ ദേശീയ സ്കോർ 260 ആണെങ്കിൽ കേര‌‌ളത്തിന്റെ സ്കോർ 278 ആണ്. സോഷ്യൽ സയൻസിൽ ദേശ‌ീയ ശരാശരി 231, കേര‌‌‌ളത്തിന്റേത് 239. ഇംഗ്ലിഷിൽ ദേ‌ശീയ ശരാശരി 277, കേരളം 300. എന്നാൽ, കണക്കിൽ ദേശീയ ശരാശരി 220 ആണെങ്കിൽ കേരളത്തിന്റേത് 210 മാത്രം. സയൻസിൽ ദേശീയ ശരാശരി 206, കേരളം 208.

ADVERTISEMENT

മാനദണ്ഡമാക്കിയത് കേന്ദ്ര സിലബസ്

കേന്ദ്ര തലത്തിലുള്ള എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം നവംബർ 12നാണ് സർവേ നടത്തിയത്. രാജ്യമാകെ 34.01 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തു; കേരളത്തിൽനിന്ന് 85,566 വിദ്യാർഥികൾ. പ്രാദേശിക പാഠ്യപദ്ധതികളെ പരിഗണിക്കാതെ എൻസിഇആർടി സില‌ബസ് പ്രകാരം വിലയിരുത്തൽ നടത്തിയതാണു പല സംസ‌്ഥാനങ്ങ‌ളുടെയും പ്രകടനത്തെ ബാധിച്ചതെന്നു വിമർശനമുണ്ട്. റി‌പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ഇടപെടലുകൾ നടത്തണമെന്നു കേ‌ന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർ‌ദേശമുണ്ട്.

Content Summary : The average performance of students in Kerala In Maths And Science Declined : National Achievement Survey