ആഗോളതലത്തിൽ വ്യവസായ ലോകത്തെ മാത്രമല്ല വിദ്യാഭ്യാസ മേഖലയെയും സമൂലമായ മാറ്റങ്ങൾക്കു വിധേയമാക്കിയാണ് കോവിഡ് കാലഘട്ടം കടന്നുപോകുന്നത്. ഓൺലൈൻ രീതികളും സംവിധാനങ്ങളും വിദ്യാഭ്യാസത്തിലും ട്രെയിനിങ്ങിലും ക്യാംപസ് സിലക്‌ഷനിലും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രത്യേകിച്ച് മാനേജ്മെന്റ് സ്കൂളുകൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതിനനുസരിച്ചു തങ്ങളുടെ പാഠ്യ..Saintgits Institute of Management, MBA 2022, Admission Notification

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിൽ വ്യവസായ ലോകത്തെ മാത്രമല്ല വിദ്യാഭ്യാസ മേഖലയെയും സമൂലമായ മാറ്റങ്ങൾക്കു വിധേയമാക്കിയാണ് കോവിഡ് കാലഘട്ടം കടന്നുപോകുന്നത്. ഓൺലൈൻ രീതികളും സംവിധാനങ്ങളും വിദ്യാഭ്യാസത്തിലും ട്രെയിനിങ്ങിലും ക്യാംപസ് സിലക്‌ഷനിലും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രത്യേകിച്ച് മാനേജ്മെന്റ് സ്കൂളുകൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതിനനുസരിച്ചു തങ്ങളുടെ പാഠ്യ- പാഠ്യേതര പരിപാടികളിൽ നവീനവും കാലാനുസൃതവുമായ  പരിവർത്തനങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

വ്യവസായ ലോകത്തുണ്ടായ മാറ്റങ്ങൾ ഇതിനോടകം തന്നെ പുതിയ വിജ്ഞാനശാഖകൾക്കു രൂപം നൽകിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് ഡേറ്റ അനലിറ്റിക്സ്, ഫിൻടെക് തുടങ്ങിയ ആധുനിക മേഖലകളിലുള്ള  അഭൂതപൂർവമായ വളർച്ചയും വമ്പിച്ച അവസരങ്ങളും അക്കാദമികരംഗത്ത് കാലോചിതമായ സിലബസ് പരിഷ്കരണത്തിന് സ്വാഭാവികമായും കാരണമായി. ഓൺലൈൻ വിദ്യാഭ്യസം പുതിയ ഹൈബ്രിഡ് മോഡൽ പഠനരീതിയ്ക്കാണ് തുടക്കം കുറിച്ചത്. മാസിവ് ഓപ്പൺ കോഴ്സുകളിലൂടെ ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്.

ജോബ് റിക്രൂട്ട്മെന്റുകൾ ഓൺലൈൻ മോഡിലായി മാറിയെന്നതാണ് ക്യാംപസ് സിലക്‌ഷനിൽ വന്ന കാതലായ മാറ്റം. വർഷാവർഷം പല ക്യാംപസുകൾ സന്ദർശിച്ചു  ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരവധി സിലക്‌ഷൻ പ്രോസസുകൾ നടത്തിയിരുന്ന പ്രമുഖ കമ്പനികൾ, അതിനു പകരം നല്ല ക്യാംപസുകൾ മാത്രം സന്ദർശിക്കുകയും പ്രോസസ് ഓൺലൈനാക്കി മാറ്റുകയും ചെയ്തു. കോവിഡ് മഹാമാരിയിൽ പുതിയ നിയമനങ്ങൾ മാറ്റിവച്ച കമ്പനികൾ, ഈ വർഷം കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നതായാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

വ്യവസായ ലോകത്തുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ രീതിയെ മാറ്റുക എന്നതാണ് ബിസിനസ് സ്കൂളുകൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. കാലാനുസൃതമായ ഉചിതമായ മാറ്റങ്ങൾ തങ്ങളൂടെ കരിക്കുലത്തിലും സിലബസിലും ഓട്ടോണമസ് സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ യൂണിവേഴ്സിറ്റികളും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും അത്തരം മാറ്റങ്ങൾക്കു മടിച്ചു നീക്കുകയാണ്. മാനേജ്മെൻറ് എജ്യുക്കേഷനിൽ ഓട്ടോണമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ അപൂർവം കലാലയങ്ങളിലൊന്നാണ്  കോട്ടയത്തെ സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. വിദ്യാഭ്യാസരംഗത്ത് രാജ്യാന്തര സഹകരണം ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങളുമായി മികവിന്റെ പടവുകൾ കയറുകയാണ് ഈ സ്ഥാപനം. എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് ഓട്ടോണമി ലഭിച്ച കേരളത്തിലെ മൂന്ന് എൻജിനീയറിങ് കോളജുകളിൽ ഒന്നാണ്. കഴിഞ്ഞ ആറു വർഷമായി, ന്യൂഡൽഹി നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അക്രഡിറ്റഡ് പദവിയുള്ള എംബിഎ പ്രോഗ്രാം ആണ് സെന്റ് ഗിറ്റ്സ് വിദ്യാർഥികൾക്ക് ഓഫർ ചെയ്യുന്നത്.

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെന്റ് ഗിറ്റ്സിന്റെ വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപ്തരാക്കിയെന്ന് സെന്റ് ഗിറ്റ്സ് ഡയറക്ടർ തോമസ് ടി. ജോൺ അവകാശപ്പെടുന്നു.

പുതിയ ബിസിനസ് മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് / ഡേറ്റ അനലിറ്റിക്സ്, ഫിൻടെക് എന്നിവയിൽ സ്പെഷലൈസ് ചെയ്യാൻ സെന്റ് ഗിറ്റ്സിൽ അവസരമുണ്ട്. യുജിസി മോഡൽ അനുസരിച്ച് ഓൺലൈനിൽ മറ്റു യൂണിവേഴ്സിറ്റികളിലെയും കോഴ്സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എജ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്

.

ADVERTISEMENT

മികച്ച കമ്പനികളിൽ ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാനാണ് മാനേജ്മന്റ് എജ്യുക്കേഷനിലേക്കു വിദ്യാർഥികൾ പ്രധാനമായും എത്തുന്നത്. അതിനനുസരിച്ചു വിദ്യാർഥികളെ ട്രെയിൻ ചെയ്യാനും സോഫ്റ്റ്‌ സ്കില്ലുകൾ വർധിപ്പിക്കാനുമാണ് മികച്ച മാനേജ്മെന്റ് സ്കൂളുകൾ ശ്രദ്ധിക്കുന്നത്. ലോകത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ പലതും  പ്ലേസ്മെന്റിനായി സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ക്യാംപസ് സന്ദർശിക്കുന്നുണ്ട്.

മൾട്ടി നാഷനൽ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ (PWC) ഈയടുത്ത് 16 മാനേജ്‌മെന്റ് വിദ്യാർഥികളെ റിക്രൂട് ചെയ്തതായി കോളജ് ചെയർമാൻ പുന്നൂസ് ജോർജ് അറിയിച്ചു. ഏഷ്യൻ പെയിന്റ്സ്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ സ്ഥിരമായി ക്യാംപസിലെത്തി പ്ലേസ്മെന്റ് നടത്തുന്നവരാണ്. ഓട്ടോണോമസ് പദവിയിലൂടെ ലഭ്യമായ ഫ്ലെക്സിബിലിറ്റി ഇൻസ്ട്രിയുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും അതുവഴി ഇന്റേൺഷിപ്പുകളും പ്ളേസ്മെന്റുകളും ഉറപ്പാക്കുന്നതിനും സെന്റ് ഗിറ്റ്സിനു സാധിക്കുന്നുണ്ട്.

വിശദവിവരങ്ങൾക്ക് വിളിക്കുക : +918129400674 (അരുൺ. പി)

ഇ – മെയിൽ : admissions@saintgits.org

വെബ്സൈറ്റ് : www.saintgits.org
 
Content Summary : Saintgits Institute of Management - MBA Admissions 2022 - Apply Now